HOME
DETAILS

കൂടത്തായിയിലേത് ആസൂത്രിത കൊലപാതകമെന്ന് പൊലിസ്: സ്വത്തു തട്ടിയെടുക്കാന്‍ ആറു മനുഷ്യരെ കൊന്നു തള്ളി: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

  
backup
October 04 2019 | 08:10 AM

6-murder-at-koodathayi-issue12

കോഴിക്കോട്: കൂടത്തായിയിലെ കുടുംബത്തിലെ ആറുപേരുടെ മരണവും ആസൂത്രിത കൊലപാതകമെന്ന് സൂചന നല്‍കി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതില്‍ റോയിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. മറ്റുള്ളവയെക്കുറിച്ചെല്ലാം സംശയങ്ങേയുള്ളൂ. രാസപരിശോധനയില്‍ ഇവയെല്ലാം തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തിലെ ദുരൂഹത ഇരട്ടിപ്പിച്ചത് ബന്ധുവായ സ്ത്രീയുടെ ഇടപെടലാണെന്നായിരുന്നു സംശയം. ഇവരുടെ ഭര്‍ത്താവും സംശയ നിഴലിലാണ്. ഇവര്‍ക്കെതിരേ നിരവധി സാഹചര്യത്തെളിവുകളുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളില്ലെന്നതായിരുന്നു നടപടിയെടുക്കാന്‍ വൈകുന്നത്. മരിച്ചവരെല്ലാം അവസാന സമയത്ത് ഭക്ഷണം കഴിച്ചിരുന്നുവെന്ന് വ്യക്തമായതായി റൂറല്‍ എസ്.പി. കെ.ജി.എസ്.പി ജയ്‌സണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


ഈ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടാകാമെന്നാണ് സംശയം ബലപ്പെടുന്നത്. അതേ സമയം റോയിയുടെ മരണം സയനൈഡ് കഴിച്ചിട്ടാണെന്നു വ്യക്തമാണ്. എവിടെനിന്നാണ് സയനൈഡ് ലഭിച്ചതെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്. റോയിയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. വയറ്റില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും മറച്ചുവച്ചതായും പരാതിയില്‍ പറയുന്നു. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം വഴിതിരിച്ചുവിട്ടത്.


2002 ലാണ് ആദ്യമായി ടോം തോമസിന്റെ ഭാര്യ അധ്യാപികയായിരുന്ന അന്നമ്മ മരിച്ചത്. 2008ല്‍ ടോം തോമസും 2011ല്‍ തോമസിന്റെ മകന്‍ റോയിയും 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ മരണത്തെ തുടര്‍ന്ന് പൊന്നാമറ്റത്തില്‍ ഷാജു മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിച്ചിരുന്നു. 2016ല്‍ ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനി സിസിലിയും കുഞ്ഞും മരിച്ചു. ഈ ആറുപേരും കുഴഞ്ഞുവീണാണ് മരിച്ചത്.
ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആസൂത്രിത കൊപാതകമെന്ന വിദേശത്തുള്ള ടോംതോമസിന്റെ മകന്റെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കല്ലറകള്‍ തുറന്ന് പരിശോധന നടത്തുന്ന വിവരമറിഞ്ഞതോടെ നാട്ടുകാരും ഞെട്ടി. അതേസമയം ഷാജുവിന്റെ ഭാര്യക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കല്ലറ തുറന്നുള്ള പരിശോധന കൂടത്തായിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ രാസപരിശോധനാഫലം ഒരാഴ്ചക്കകം ലഭിക്കുമെന്നാണ് കരുതുന്നത്. മരിച്ചവരുടെ ആന്തരാവയവങ്ങളെല്ലാം പുറത്തെടുത്ത് പരിശോധിച്ച് ശേഷിക്കുന്നവ സംസകരിച്ചു. ഇതിനുവേണ്ട തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും. ഈ സ്ത്രീയെ നുണ പരിശോധനയും ബ്രെയിന്‍ മാപ്പിങും നടത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്കുള്ള സംശയം ബലപ്പെടുത്തിയതും.
താന്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ ഉദ്യോഗസ്ഥയാണെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇത് ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദുരൂഹ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാതിരിക്കാന്‍ ഇവര്‍ ഇടപെട്ടതായും സൂചനകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago