'വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ അനിവാര്യം'
കയ്പമംഗലം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ അനിവാര്യമായിരിക്കുന്ന കാലഘട്ടമാണിതെന്നു എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വി. വിനില്‍ പറഞ്ഞു. എ.ഐ.എസ്.എഫ് കയ്പമംഗലം നിയോജക മണ്ഡലം പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് പണ്ട് ആവശ്യപ്പെട്ടവര്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ തെറ്റ് ഏറ്റുപറയുകയാണ്. വിദ്യാഭ്യാസത്തെ വിറ്റു കാശാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടിരുന്നവരാണ് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നതും സമ്മര്‍ദം ചെലുത്തിയതെന്നും ഈ കാലഘട്ടത്തിലെ അനുഭവങ്ങള്‍ മനസിലാക്കിത്തരുന്നുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകില്ലെന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഐ.എസ്.എഫ് വ്യക്തമാക്കിയ നിലപാട് ഇപ്പോള്‍ ശരിയാണെന്നു തെളിയിച്ചിരിക്കുകയാണ്. സ്വാശ്രയ കോളജുകളിലെ വിജയശതമാനം പതിനാലാണ് മുതല്‍ ഇരുപത്തിരണ്ടു വരെ മാത്രമാണ്.
കച്ചവട വിദ്യാഭ്യാസം ഒരിക്കലും വിദ്യാര്‍ഥികള്‍ക്ക് ഗുണകരമല്ല. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്തെ അവഗണിച്ചു മുന്നോട്ടുപോയെങ്കില്‍ ഇടതു പക്ഷ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായും വിനില്‍ പറഞ്ഞു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് കെ.യു ജിഷ്ണു അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി മോഹനന്‍, സി പി ഐ ജില്ലാ കമ്മിറ്റിയംഗം മിനി ഷാജി, ഐ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബിന്‍ നാസര്‍, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി രഘുനാഥ്, സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ എ.ഡി സുദര്‍ശനന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സി.കെ ശ്രീരാജ്, സ്വാഗത സംഘം കണ്‍വീനര്‍ പി.ആര്‍.ഗോപിനാഥന്‍, എ.ഐ.എസ്.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി അനഘ കെ. പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."