HOME
DETAILS
MAL
ഭരണകൂടം നടത്തുന്നത് അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്ന സമീപനം; മുസ്ലിം യൂത്ത് ലീഗ്
backup
October 04 2019 | 15:10 PM
കാസര്‍കോട്: രാജ്യത്തെ പൗരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്ന സമീപനമാണ് ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കുംബള പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വശത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ രഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ സി.പി.എം അരും കൊലകള്‍ക്ക് നേതൃത്വം നല്കുന്നു. ഇതിന് അറുതി വരുത്താന്‍ ഇരുകക്ഷികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."