മസ്ജിദില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയെ പിടികൂടിയ പൊലിസിനെ അഭിനന്ദിച്ചു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളെയും അസ്വസ്ഥതയിലാക്കിയ സലഫി മസ്ജിദില്‍ ജയ് ശ്രീറാം എന്ന് എഴുതിയ കേസിലെ പ്രതിയെ പിടികൂടിയ കൊടുങ്ങല്ലൂര്‍ പൊലിസിനെ ചേരമാന്‍ ജുമാ മസജിദില്‍ കൂടിയ മഹല്ല് കൂട്ടായ്മ അഭിനന്ദിച്ചു. ഒരു പ്രദേശത്തെ മുഴുവനും ഭീതിയിലാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ഇയാളുടെ എല്ലാ പ്രവര്‍ത്തനങ്ങള കുറിച്ച് അറിയണമെന്നും ഇയാള്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും ശക്തികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും മഹല്ല് കൂട്ടായ്മ പൊലിസിനോട് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിലെ ക്രമസമാധാന പാലനത്തിന് ശക്തമായ പോലിസ് ബന്തവസ് ഉണ്ടാകുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മസ്ജിദുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കവാനും യോഗം തീരുമാനിച്ചു. ചേരമാന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. സി.എ മുഹമ്മദ് സഈദിനെ മഹല്ല് കൂട്ടായ്മയുടെ ചെയര്‍മാനായും , അബദുറഹിമാന്‍ മാസ്റ്ററെ സെക്രട്ടറിയായും യോഗം തെരെഞ്ഞെടുത്തു. കൊടുങ്ങല്ലൂര്‍ താലൂക്കിലെ 26 മഹല്ല് പ്രതിനിധികള്‍ കൂട്ടായമയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."