എമിറൈറ്റ്‌സ് വിമാന ദുരന്തം: നടുക്കുന്ന ഓര്‍മകളുമായി അനിത
തൊടുപുഴ: ദുബൈ ഏയര്‍പോര്‍ട്ടില്‍ തീപിടിച്ച വിമാനത്തില്‍ ഇടുക്കി സ്വദേശിനിയും.
ഉപ്പുതോട് കുറുവന്താനത്ത് അനിത എമിറൈറ്റ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു.
അയര്‍ലെണ്ടില്‍ നഴ്‌സായി ജോലിനോക്കുന്ന അനിത കുടുംബസമേതമാണ് ഉപ്പുതോട്ടില്‍ അവധിക്കെത്തിയത്.
ഭര്‍ത്താവ് പെനിനും കുട്ടികള്‍ക്കുമൊപ്പമാണ് അയര്‍ലെണ്ടില്‍ നിന്നും ഉപ്പുതോട്ടില്‍ എത്തിയത്.
അനിതയ്ക്ക് ജോലിസ്ഥലത്ത് നേരത്തെ എത്തേണ്ടതുള്ളതുകൊണ്ട് യാത്ര നേരത്തെയാക്കുകയായിരുന്നു.
അനിതയെ തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ യാത്രയാക്കി ഭര്‍ത്താവ് പെനിന്‍ തിരിച്ച് ഇടുക്കിയിലെത്തുന്നതിന് മുമ്പ് തന്നെ ദുബൈയില്‍ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.
മുന്നൂറോളം യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നിന്നും എങ്ങനെയോ പുറത്തിറങ്ങിയ ഓര്‍മ്മ മാത്രമാണ് അനിതയ്ക്കുളളത്.
45-50 ഡ്രിഗ്രി ചൂടില്‍ റണ്‍വേയിലൂടെ ചെരിപ്പിടാതെ ഓടി.
ചൂട് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തോളില്‍ക്കിടന്ന ബാഗ് റണ്‍വേയില്‍ വെച്ച് അതില്‍ കയറി നിന്നു.
ഇടക്കെപ്പോഴോ മലയാളി യുവാവ് സഹായഹസ്തവുമായി എത്തി.
യുവാവ് തന്റെ കാലില്‍ ഇട്ടിരുന്ന സോക്‌സ് ഊരി അനിതയ്ക്ക് നല്‍കി.
പിന്നീട് ഏയര്‍പോര്‍ട്ട് അധിക്യതര്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തതായി അനിത ഓര്‍ക്കുന്നു.
വിമാനം ദുബൈ ഏയര്‍പോട്ടില്‍ ഇറക്കുമ്പോള്‍ തന്നെ വിമാനത്തില്‍ പുക ഉണ്ടായിരുന്നു.
സഹയാത്രികരായ രണ്ട് കുട്ടികള്‍ പുക ശ്വസിക്കാതെ ഷാള്‍കൊണ്ട് മൂടിയ കാര്യവും അനിത പങ്കുവെച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം 4.30നുള്ള വിമാനത്തില്‍ അനിത അയര്‍ലെണ്ടിന് പോയതായി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്.
ഈ വരുന്ന 10 അനിതയുടെ ഭര്‍ത്താവും സഹോദരിയും കുട്ടികളും അയര്‍ലെണ്ടിനു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."