കരുവള്ളിക്കുന്ന് തെരഞ്ഞെടുപ്പ് ചൂടില്‍; സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ഒരുക്കം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയിലെ കരുവള്ളിക്കുന്ന് ഡിവിഷന് തെരഞ്ഞെടുപ്പ് ചൂടില്‍. ഉപതെരഞ്ഞെടുപ്പ് 29നാണ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 30ന് നടക്കും. സി.പി.എം കൗണ്‍സിലറായിരുന്ന സോബിന്‍ വര്‍ഗീസ് ജോലി ലഭിച്ച് പോയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ നഗരസഭ ഭരിക്കുന്ന സി.പി.എം-കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 17 സീറ്റും, യു.ഡി.എഫിന് 16 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് ഒരു സീറ്റും ഉണ്ട്. കഴിഞ്ഞ മാസം മന്തംകൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിക്കായിരുന്നു വിജയം. സീറ്റ് നിലനിര്‍ത്തി ഭരണം ഉറപ്പാക്കുകയായിരുന്നു.
ഇത്തവണ കരുവള്ളിക്കുന്നിലെ സീറ്റ് നിലനിര്‍ത്താനാണ് സി.പി.എമ്മിന്റെ ശ്രമം. മാത്രമല്ല ഭീഷണിയില്ലാതെ ഭരിക്കുകയും ചെയ്യാം.
എന്നാല്‍ സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയാണെങ്കില്‍ തുല്യ നിലയാകും. ഇത് ഭരണത്തെ സ്വാധീനിക്കുകയും ചെയ്യും. ഏത് വിധേയനെയും സീറ്റ് പിടിച്ചെടുക്കാന്‍ ഇരു മുന്നണികളും ശ്രമിക്കുമ്പോള്‍ വോട്ട് നില മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം.
കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 356 വോട്ടും യു.ഡി.എഫിന് 301 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 46 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ എം.ഇ പൗലോസിനെ പരാജയപ്പെടുത്തിയാണ് സി.പി.എം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."