HOME
DETAILS
MAL
ചോദ്യത്തിനു മുന്നില്‍ രോഷംപൂണ്ട് പാക് മന്ത്രി
backup
October 05 2019 | 01:10 AM
ഇസ്ലാമാബാദ്: ജമ്മുകശ്മിര്‍ വിഷയത്തില്‍ യു.എന്‍ മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ പാകിസ്താനെ പിന്തുണച്ച 58 രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന ചോദ്യത്തിനു മുന്നില്‍ രോഷംകൊണ്ട് പാക് വിദേശകാര്യമന്ത്രി. പാകിസ്താനിലെ എക്സ്പ്രസ് ന്യൂ ടി.വി ചാനലിലെ ടോക് ഷോയ്ക്കിടെയാണ് സംഭവം.
58 രാജ്യങ്ങള്‍ പാകിസ്താനെ പിന്തുണച്ചതായി നേരത്തെ പ്രധാനമന്ത്രി ഇമ്രാന്ഖാന് പറഞ്ഞിരുന്നു.
ഷോയ്ക്കിടെ അവതാരകനായ ജാവേദ് ചൗധരി ആ 58 രാജ്യങ്ങളുടെ പേരു പറയാമോ എന്നു ചോദിച്ചതാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ക്ഷുഭിതനാക്കിയത്.
ആരുടെ അജണ്ട അനുസരിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഷോ അവതാരകനോട് മന്ത്രിയുടെ ചോദ്യം. പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതായി താന്‍ ട്വീറ്റിയിട്ടില്ലെന്നു പറഞ്ഞ ഖുറേഷി എങ്കില്‍ ആ ട്വീറ്റ് എനിക്കു കാണിച്ചുതരൂ എന്ന് വെല്ലുവിളിച്ചു.
എന്നാല്‍ ട്വീറ്റ് കാണിച്ചുകൊടുത്തപ്പോള്‍ ഇതില്‍ അദ്ഭുതപ്പെടാനെന്താണുള്ളത്, ആരുടെ അജണ്ടയാണ് നിങ്ങള്‍ പിന്തുടരുന്നത് എന്നിങ്ങനെ തട്ടിക്കയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."