മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഒടുവില്‍ തരുവണ-നിരവില്‍പ്പുഴ റോഡ് ടാറിങ് തുടങ്ങി
മാനന്തവാടി: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തരുവണ-നിരവില്‍പ്പുഴ റോഡിലൂടെയുള്ള നടുവൊടിക്കും യാത്രക്ക് പരിഹാരമാകുന്നു. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ കാരണം ദീര്‍ഘ കാലമായി തകര്‍ന്നു കിടന്നിരുന്ന റോഡില്‍ ഇന്നലെ ടാറിങ് പ്രവൃത്തികള്‍ ആരംഭിച്ചു. തരുവണ മുതലുള്ള ഭാഗത്ത് നിന്നാണ് ഏഴുമീറ്റര്‍ വീതിയില്‍ ലെവലൈസ്ഡ് ടാറിങ് നടത്തുന്നത്.
എട്ടെനാല്‍ വരയെുള്ള ഭാഗമാണ് ആദ്യഘട്ടത്തില്‍ ടാറിങ് നടത്തുന്നത്. ഇതിനിടിയിലുള്ള കല്‍വര്‍ട്ട് പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍ ഈ ഭാഗവും മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ഭാഗവും ഒഴിവാക്കിയാണ് ഇപ്പോള്‍ ടാറിങ് നടത്തുക.
രണ്ട് തവണ ലേലം വെച്ചെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് മരം ഏറ്റെടുക്കാനാളില്ലാത്തതാണ് മരം മുറിക്കുന്നത് നീണ്ടു പോയത്. ഒഴിച്ചിടുന്ന ഭാഗങ്ങള്‍ പിന്നീട് ടാറിങ് നടത്തും. തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗം നിലവിലുള്ളതില്‍ നിന്നും വീതി ഏഴുമീറ്ററാക്കി ഉയര്‍ത്തി നവീകരിക്കുന്നതിനായി മുന്‍ സര്‍ക്കാരാണ് പത്ത് കോടി രൂപ അനുവദിച്ചത്.
എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍പായി സര്‍ക്കാര്‍ മാറി. പിന്നീട് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം 2017 പകുതിയോടെയാണ് ടെന്‍ഡര്‍ നടത്തിയത്. സെപ്റ്റംബറില്‍ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗത്തില്‍ നീങ്ങിയ പണികള്‍ ആറ് മാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിരുന്നില്ല. കനത്ത കാലവര്‍ഷത്തിന് ശേഷം കരാറുകാരന്‍ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്തുകിട്ടണമെന്ന ആവശ്യവുമായി വന്നതോടെ പ്രവൃത്തികള്‍ വീണ്ടും തടസപ്പെട്ടു. പണിയില്‍25 ശതമാനം പോലും പുരോഗതിയില്ലാത്തതിനാല്‍ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്തു നല്‍കാനാവില്ലെന്നായിരുന്നു പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ നിലപാട്.
വിഷയത്തില്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമുള്‍പ്പെടെ ഇടപെട്ടെങ്കിലും എന്‍ജിനീയര്‍ നിലപാട് മാറ്റിയിരുന്നില്ല.
തുടര്‍ന്ന് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കിയ ശേഷമാണ് കരാറുകാരന്‍ നവീകരണ പ്രവൃത്തി തുടങ്ങിയത്.
കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പ്പുഴ വരെയുള്ള ഭാഗങ്ങളില്‍ പാച്ച് വര്‍ക്കും നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."