HOME
DETAILS

സമൂഹമാധ്യമത്തിലെ 'മരണക്കെണി'; ജാഗ്രത പാലിക്കണം: എസ്.വൈ.എസ്

  
backup
November 08 2018 | 03:11 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d

മാനന്തവാടി: ജില്ലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൗമാരക്കാരുടെ ആത്മഹത്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത ആശങ്കാജനകമാണെന്നും വിഷയത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി മാനന്തവാടി പാണ്ടിക്കടവില്‍ സംഘടിപ്പിച്ച ഷാര്‍പ്പ്1440 ജില്ലാ എക്‌സിക്യൂട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.
ഇത്തരം വിഷയങ്ങളില്‍ സൈബര്‍ വിദഗ്ധരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കാന്‍ മഹല്ല് ജമാഅത്തും സംഘടനാ സംവിധാനങ്ങളും തയാറാവണമെന്നും ക്യാംപ് ആവശ്യപ്പെട്ടു. ധാര്‍മികതയും സംഘബോധവും എന്ന വിഷയത്തില്‍ ഈ മാസം ഇന്‍തിസാബ്1440 എന്ന പേരില്‍ മേഖലാ ക്യാംപുകള്‍ നടത്താനും തീരുമാനിച്ചു.
രാവിലെ 10:30ന് ആരംഭിച്ച പരിപാടിയില്‍ പാണ്ടിക്കടവ് മഹല്ല് പ്രസിഡന്റ് ഉമര്‍ ചെല്ലട്ട പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി.
വിവിധ സെഷനുകളില്‍ ജാബിര്‍ ഹുദവി തുക്കരിപ്പൂര്‍, ഷാജു ശമീര്‍ അസ്ഹരിയും ക്ലാസെടുത്തു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ.എ നാസര്‍ മൗലവി കര്‍മ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, മേഖലാ ഭാരവാഹികള്‍, ആമില ജില്ലാ സമിതിയംഗങ്ങള്‍, മേഖലാ റഈസുമാര്‍ എന്നിവരടങ്ങിയ 110 പേര്‍ ക്യാംപില്‍ സംബന്ധിച്ചു.
ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി നടത്തിയ അദാലത്തിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച ശാഖകള്‍ക്കുള്ള അംഗീകരണപത്രം വിതരണം ചെയ്തു. എം. ഹസന്‍ മുസ്‌ലിയാര്‍, ഷൗക്കത്ത് മൗലവി വെള്ളമുണ്ട, ഇ.പി മുഹമ്മദലി ഹാജി, പി. സുബൈര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അയ്യൂബ് മാസ്റ്റര്‍, മൊയ്തീന്‍ കുട്ടി യമാനി സംസാരിച്ചു. എം. അബ്ദുറഹ്മാന്‍ ഹാജി തലപ്പുഴ, കുഞ്ഞമ്മദ് കൈതക്കല്‍, കെ.സി.കെ തങ്ങള്‍, എ.കെ മുഹമ്മദ് ദാരിമി വാകേരി, ടി.കെ അബൂബക്കര്‍ മൗലവി വലിയപാറ, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, നിസാര്‍ ദാരിമി ചര്‍ച്ചയില്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും ജംഷീര്‍ പാണ്ടിക്കടവ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago