HOME
DETAILS

സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ബാങ്ക്; സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിര്‍ണയിക്കാന്‍ ഉത്തരവ്

  
backup
November 08 2018 | 03:11 AM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%be-2

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓഡിറ്റ് റിപ്പോര്‍ട്ട് രജിസ്ട്രാര്‍-ജോയിന്റ് രജിസ്ട്രാര്‍ തലത്തില്‍ പരിശോധിച്ച് ബാങ്കിനെ റീക്ലാസിഫൈ ചെയ്തശേഷം സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നാണ് ഉത്തരവില്‍. ക്ലാസിഫിക്കേഷന്‍ നടത്താതെയും ശൈശവാവസ്ഥയിലുള്ള സ്ഥാപനത്തിന്റെ സാമ്പത്തിശേഷി പരിഗണിക്കാതെയും വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായും ബാങ്കില്‍ 29 തസ്തികകള്‍ അംഗീകരിച്ച സഹകരണ ഉദ്യോഗസ്ഥന്റെ നടപടികള്‍ പുനഃപരിശോധിക്കുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കി.
വയനാട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വിഭജിച്ച് 2011ല്‍ രൂപീകരിച്ചതാണ് ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന ബാങ്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് ഏകദേശം 16 കോടി രൂപ നഷ്ടത്തിലാണ്. നടപ്പുവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. വയനാട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍നിന്നു സുല്‍ത്താന്‍ ബത്തേരി താലൂക്കിനെ ഒഴിവാക്കി സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പുതിയ ബാങ്ക് രൂപീകരിക്കുന്നതിനു സ്‌കീം അംഗീകരിച്ച് ഉത്തരവായത് അന്നത്തെ ജോയിന്റ് രജിസ്ട്രാറാണ്.
ഈ സ്‌കീം പ്രകാരം നാല് തസ്തികകളാണ് ബാങ്കിലേക്കു മാറ്റിയത്. സഹകരണ ചട്ടങ്ങളനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ബാങ്ക് ക്ലാസിഫിക്കേഷന്‍ നടത്തേണ്ടത്. എന്നാല്‍ ബാങ്കിന്റെ ശരിയായ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ 2013 ജൂണ്‍ 18ന് 22 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി. 2014 മാര്‍ച്ച് 29ന് പുതിയ ഏഴ് എണ്ണംകൂടി ചേര്‍ത്ത് 29 തസ്തികകളാക്കി സ്റ്റാഫ് പാറ്റേണ്‍ പുതുക്കി. സഹകരണ ചട്ടം 182 അനുബന്ധം മൂന്ന് സി പ്രകാരം ക്ലാസ് വണ്‍ വിഭാഗത്തില്‍പ്പെട്ട പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 11 തസ്തികകളാണ് അനുവദനീയം. എന്നിരിക്കെയാണ് ബത്തേരി ബാങ്കില്‍ 29 തസ്തികകള്‍ അനുവദിച്ചത്.
കേരള സഹകരണ നിയമപ്രകാരം എല്ലാ സംഘങ്ങള്‍ക്കും ചട്ടം 182ലെ അനുബന്ധം മൂന്നു പ്രകാരമുള്ള തരംതിരിവനുസരിച്ചാണ് സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കേണ്ടത്. സംഘം നടത്തുന്ന ക്ലാസിഫിക്കേഷന്‍ നടപ്പിലാക്കുന്നതിനു മുന്‍പ് രജിസ്ട്രാറുടെ അംഗീകാരം വാങ്ങണമെന്നും സഹകരണ ചട്ടത്തിലുണ്ട്. പുതിയ ബാങ്കിന്റെ പ്രവര്‍ത്തനം അതിന്റെ രൂപീകരണത്തിനായുള്ള ഓര്‍ഡിനന്‍സിലെയും സ്‌കീമിലെയും വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണെന്നു പരാതി ഉയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗവും സഹകരണ രജിസ്ട്രാറും വെവേറെ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തുകയുണ്ടായി. സഹകരണ നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായും സഹകരണ രജിസ്ട്രാറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും ഗുരുതരമായ കൃത്യവിലോപം നടത്തിയതുമൂലം സര്‍ക്കാരിനു കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായതായും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ക്ലാസിഫിക്കേഷന്‍ നിയമാനുസൃതം നടത്തുന്നതിനു മുന്‍പ് സ്റ്റാഫ് പാറ്റേണും ഫീഡര്‍ കാറ്റഗറിയും അംഗീകരിക്കുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സഹകരണ നിയമത്തിലെ വകുപ്പ് 87(1) അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ റിവിഷന്‍ അധികാരം ഉപയോഗിച്ച് റദ്ദുചെയ്യുന്നതിനു സഹകരണ രജിസ്ട്രാര്‍ ശിപാര്‍ശ ചെയ്യുകയുമുണ്ടായി.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിര്‍ണയിച്ചാല്‍ ബത്തേരി ബാങ്കില്‍ നിലവിലുള്ള ജീവനക്കാരില്‍ പകുതിയിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടം നേരിടേണ്ടിവരുമെന്നു സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago