ഭീമ കൊറിഗാവ്: ഗൗതം നവ്‌ലാകയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഭീമകൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാകയെ ഒക്ടോബര്‍ 15 വരെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രിംകോടതി വിലക്ക്. ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നവ്‌ലാകയ്ക്ക് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല പരിരക്ഷ നല്‍കിയത്.
കേസിലെ തെളിവുകള്‍ ഒക്ടോബര്‍ 15ന് നടക്കുന്ന അടുത്ത വിചാരണയില്‍ ഹാജരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
ഭീമ കോറിഗാവ് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികദിനത്തിന്റെ ഭാഗമായി 2018 ജനുവരി ഒന്നിന് നടന്ന ദലിത് സംഗമത്തിനും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന യോഗത്തിനും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൊലിസ് ഗൗതം നവ്‌ലാകയ്‌ക്കെതിരേയും മറ്റ് നാല് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരായ കേസെടുത്തത്.
മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് കേസില്‍ ഗൗതം നവ്‌ലാകയ്ക്ക് വേണ്ടി ഹാജരായത്.
2018ല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗൗതം നവ്‌ലാകയുടെ പേരില്ലായിരുന്നെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."