പൊതുസ്ഥലത്തെ വിസര്‍ജനം; 18 മാസം പ്രായമായ ദലിത് കുട്ടിയെ കൊലപ്പെടുത്തി
ഭോപ്പാല്‍: പൊതുസ്ഥലത്ത് വിസര്‍ജിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് 18 മാസം പ്രായമുള്ള ദലിത് കുട്ടിയെ അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബഗസ്പൂര്‍ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മോഹര്‍ സിങ് എന്നയാളുടെ മകന്‍ ഭഗവാന്‍ സിങ്ങാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് എഫ്.ഐ.ആറില്‍ പറയുന്നു. മാതാവ് ഉപേക്ഷിച്ചതിനാല്‍ പിതാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട കുട്ടി താമസിച്ചിരുന്നത്.
കൊലപാതകത്തിന് പിന്നിലുള്ളവരും ദലിത് വിഭാഗത്തിലുള്ളവരാണ്. ഒക്ടോബര്‍ ഒന്നിന് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ അയല്‍വാസികളായ രാം സിങ്ങിന്റെ മകന്‍ വകീല്‍ വീടിന് സമീപത്ത് മൂത്രമൊഴിക്കുന്നത് കïെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ രം സിങും മറ്റൊരു മകന്‍ ഉമേഷ് സിങും വടിയുമായി എത്തി തന്നെയും ഭഗവാന്‍ സിങ്ങിനെയും മര്‍ദിക്കുകയായിരുന്നെന്നും പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭഗവാന്‍ സിങ് മര്‍ദനമേറ്റ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു.
അയല്‍വാസികളാണ് സംഭവം അറിയിച്ചതെന്നും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നെന്ന് പൊലിസ് സബ് ഡിവിഷനല്‍ ഓഫിസര്‍ ഷര്‍വ് രാജ് സിങ് പറഞ്ഞു. പരുക്കേറ്റ പിതാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. മോഹര്‍ സിങ്ങിന് തലയില്‍ ഗുരുതരമായി പരുക്കേറ്റു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. പ്രദേശത്ത് ശൗചാലയങ്ങളില്ലെന്നും പൊതു സ്ഥലത്താണ് വിസര്‍ജനം നടത്തിയിരുന്നതെന്നും പൊലിസ് ഓഫിസര്‍ ശ്രവ് രാജ് സിങ് പറഞ്ഞു.
ആക്രമണം നടത്തിയ രാം സിങ്, ഉമേഷ് എന്നിവരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ വെളിയിട വിസര്‍ജ മുക്ത രാജ്യമായിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ കൊലപാതകം നടക്കുന്നത്.
അതിനിടെ മധ്യപ്രദേശിലെ ഗാന്ദ്വാ ജില്ലയില്‍ പൊതു സ്ഥലത്ത് വിസര്‍ജിക്കുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസ് കോണ്‍സ്റ്റബിള്‍ സൂരജ് യാദവിന് മര്‍ദനമേറ്റു. കല്ലേറിനെ തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ സൂരജ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുസ്ഥലത്ത് വിസര്‍ജിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ശിവ്പൂര്‍ ജില്ലയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട 12 കാരിയെയും 11 കാരനെയും കഴിഞ്ഞ ആഴ്ച കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."