കിഫ്ബി കനിയുന്നതും കാത്ത് നാട്ടുകാര്‍
കൂറ്റനാട്: കക്കാട്ടിരി മല വട്ടത്താണി റോഡിന്റെ മഴക്കാല മുഖചിത്രം വളരെ പരിതാപകരമാണ്. റോഡ് ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിന് ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബിയില്‍ പണം ലഭ്യമാക്കുന്ന മുറക്ക് പണി നടക്കും. അതുവരെ ഈ യാതന പൂര്‍ണമായ അവസ്ഥ സഹിക്കുക തന്നെ. അറ്റകുറ്റപണികള്‍ക്കായി ഗ്രാമ-ബ്ലോക്ക് ജില്ല പഞ്ചായത്തുകളില്‍നിന്നും ഫണ്ടുകള്‍ അനുവദിച്ചിരുന്നതായി അറിഞ്ഞിരുന്നു. കൂടാതെ എം .എല്‍.എ ഫണ്ടും ഉള്ളതായി അറിഞ്ഞു. ആറു മാസങ്ങള്‍ക്ക് മുമ്പ് അനുവദിക്കപ്പെട്ട ഫണ്ടുകള്‍ ഒന്നും തന്നെ ഈ റോഡില്‍ വിനിയോഗിച്ചിട്ടില്ല. കാലതാമസം എന്തിന്റെ പേരില്‍ ആണെന്ന് ജനപ്രതിനിധികള്‍ അന്വേഷിച്ചു ഈ വിഷമാവസ്ഥക്ക് പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. കാല്‍നട യാത്ര പോലും ദുഷ്‌കരമായ ഈ റോഡില്‍ അതിന്റെ പ്രയാസം കൂടുതല്‍ ആയി അനുഭവിക്കുന്നത് സ്‌കൂളിലെക്കും മദ്‌റസയിലേക്കും വരുന്ന വിദ്യാര്‍ഥികള്‍ ആണ്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം കെട്ടി നിന്നാല്‍ റോഡിലെ കുഴികളില്‍ ആഴമറിയാതെ ഇരുചക്രവാഹനങ്ങളടക്കമുള്ളവ കുഴിയിലേക്ക് വീണുള്ള അപകടവും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."