സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണം: 10 ദിവസത്തിനകം നടപടിയെടുക്കുമെന്ന്
മൂന്നാര്‍: മുന്‍ദേവികുളം ആര്‍ഡിഒ സബിന്‍ സമീദിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണം നടത്തിയ മുഴുവന്‍ കെട്ടിടങ്ങള്‍ക്കുമെതിരെ 10 ദിവത്തിനകം നടപടിയെടുക്കുമെന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.
കലക്ടറുടെ എന്‍ഒസിയില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ ചിലര്‍ വ്യാജ രേഖകള്‍ ചമച്ച് നിര്‍മ്മാണം നടത്തുന്നതായും നിര്‍മാണങ്ങള്‍ പലതും നടക്കുന്നത് തഹസില്‍ദാരുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റുകളുടെ മറിവിലാണെന്നും മുന്‍ ആര്‍ഡിഒ സബിന്‍ സമീദ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വനങ്ങള്‍ വെട്ടിനശിപ്പിച്ചും മലകള്‍ ഇടിച്ചുനിരത്തിയും നടത്തുന്ന നിര്‍മാണങ്ങള്‍ തടയുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാമ് ആര്‍ ഡി ഒ എന്‍ ഒ സി നിര്‍ബന്ധമാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എട്ടു വില്ലേജുകളില്‍ നിര്‍മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ആര്‍.ഡി.ഒ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ആര്‍.ഡി.ഒയെ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദം മൂലം മാറ്റിയതോടെ നിര്‍മാണം ഉടമകള്‍ തുടരുകയായിരുന്നു. ദേവികുളം സബ് കലക്ടറായി ചുമതലയേറ്റ ശ്രീറാം വെങ്കിട്ടരാമന്‍ എട്ടു വില്ലേജുകളിലെ അനധികൃത നിര്‍മ്മാണങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയിട്ടും നിര്‍മ്മാണങ്ങള്‍ തുടര്‍ന്ന മുഴുവന്‍ കെട്ടിടമുടമകള്‍ക്കുമെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന്റെ അതീവസുരക്ഷ മേഖലകളില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം തുടര്‍ന്ന കെട്ടിടത്തിന് സബ് കലക്ടര്‍ വീണ്ടും സ്‌റ്റോപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ കെട്ടിടമുടമ നിര്‍മ്മാണങ്ങള്‍ തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അനധികൃതമായി നിര്‍മ്മാണം നടത്തുന്ന മുഴുവന്‍ കെട്ടിടങ്ങള്‍ക്കുമെതിരെ ക്രമിനല്‍ കേസടക്കമുള്ള നടപടികളാണ് സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."