ഡെങ്കിപനി മരണം രണ്ടായി; പ്രദേശവാസികള്‍ ഭീതിയില്‍
പട്ടാമ്പി: ഡെങ്കിപനി ബാധിച്ച് മരണസംഖ്യ രണ്ടായതോടെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് നിവാസികള്‍ വീണ്ടും പനി മരണ ഭീതിയില്‍ . ഡെങ്കിപനി ബാധിച്ച് കഴിഞ്ഞദിവസം നാലാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷസന മരണത്തിന് കീഴടങ്ങിയത്. പഞ്ചായത്തിലെ പാറപ്പുറത്തും ജൂണ്‍ ആദ്യവാരത്തില്‍ പനി ബാധിച്ച് യുവാവ് മരണപ്പെട്ടിരുന്നു.പട്ടാമ്പി താലൂക്കിലെ ഡെങ്കിപനി ബാധിച്ചവരില്‍ കൂടുതല്‍ പേര് ഓങ്ങല്ലൂര്‍ പഞ്ചായത്തിലാണന്ന കണക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രദേശത്തെ ചെറിയ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇപ്പോഴും വിവിധ സ്വകാര്യ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സയിലാണ്. അതെ സമയം പ്രദേശത്ത് നടക്കുന്ന ആക്രികച്ചവടം ഡെങ്കിപനി വ്യാപകമായതോടെ സബ്്കളക്ടറുടെ നിര്‍ദേശപ്രകാരം നിറുത്തിവെച്ചെങ്കിലും കൂട്ടിയിട്ട സാധനങ്ങളില്‍ കൊതുകുകള്‍ പെറ്റുപരുകാനുള്ള സാഹചര്യമുണ്ടെന്ന് വകുപ്പ്ധികൃതര് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്രികച്ചവടം നടത്തുന്നവരെ വിളിച്ച് ചേര്‍ത്ത് യോഗം നടത്തി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രദേശത്തെ ഇ മാലിന്യങ്ങളടക്കമുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
താലൂക്കില്‍ അടുത്തിടെയായി പകര്‍ച്ചവ്യാധി രോഗങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓങ്ങല്ലൂര്‍ പഞ്ചായത്തിലുള്ള കാരക്കാട് പ്രദേശത്ത് നിന്നാണ്. അത് കൊണ്ട് തന്നെ കാന്‍സറടക്കമുള്ള മാറാവ്യാധി രോഗം ബാധിച്ച് മരണസംഖ്യ അടുത്തിടെയായി വര്‍ധിച്ചതും പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."