HOME
DETAILS

റമദാന്‍ അവധി സാമൂഹിക സേവനത്തിന് മാറ്റിവച്ച് വാഫി വിദ്യാര്‍ഥികള്‍

  
backup
June 18 2017 | 21:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%b5

വളാഞ്ചേരി: റമദാനില്‍ ആരാധനകള്‍ക്കൊപ്പം പൊതുജന സേവനത്തിനും സമയം കണ്ടെത്തി വാഫി വിദ്യാര്‍ഥികള്‍. കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ ഡിഗ്രി വിദ്യാര്‍ഥികളാണ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധ സേവനങ്ങള്‍ക്കായി റമാദാനിലെ ഒഴിവ് ദിനങ്ങള്‍ മാറ്റിവച്ചിരിക്കുന്നത്.
വാഫി,വഫിയ്യ കോഴ്‌സിന്റെ ഡിഗ്രി കാലയളവില്‍ ആണ്‍കുട്ടികള്‍ 192 മണിക്കൂറും പെണ്‍കുട്ടികള്‍ 100 മണിക്കൂറും നിര്‍ബന്ധ സാമൂഹിക സേവനം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ഡി.ടി.പി പരിശീലനം നല്‍കല്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, തടയണ നിര്‍മാണം, വീട് നിര്‍മാണം, മതപഠനക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
എടരിക്കോട് കുറുകയില്‍ വാഫി വിദ്യാര്‍ഥികള്‍ സി.എസ്.എസിന്റെ ഭാഗമായി സ്ഥാപിച്ച 'ഓസ്പീഷ്യസ് അക്കാദമി' എന്ന സ്ഥാപനത്തിലൂടെ ദിവസേന മൂന്ന് ബാച്ചുകളിലായി അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി നിരവധി കുട്ടികള്‍ക്ക് ഇവര്‍ ഡി.ടി.പി കോഴ്‌സ് പഠിപ്പിച്ചിരുന്നു. കുറുക ത്വരീഖുല്‍ ഹിദായ മദ്‌റസക്ക് കീഴില്‍ സ്ഥാപിതമായ ഓസ്പീഷ്യസ് അക്കാദമിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും ഒരുക്കിയിരുന്നു.
ആലിപ്പറമ്പ് പഞ്ചായത്തിലെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തൂതപ്പുഴക്ക് കുറുകെ തടയണ നിര്‍മിച്ചത് വാഫി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയാണ്. വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ സപഹാഠിക്ക് വീടൊരുക്കിയതും സി.എസ്.എസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. വനിതകള്‍ക്ക് മയ്യിത്ത് പരിപാലനത്തിന്റെ പ്രായോഗിക രീതി പരിശീലനം, പഠന ക്ലാസ്, ഖുര്‍ആന്‍ ക്ലാസ് തുടങ്ങിയവയാണ് വഫിയ്യ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
വാഫി വിദ്യാര്‍ഥികളുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സി.ഐ.സി സി.എസ്.എസ് ജേണല്‍ പുറത്തിറക്കുന്നുണ്ട്. നിശ്ചിത സമയം സാമൂഹിക സേവനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.എസ്.എസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago