HOME
DETAILS
MAL
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ല: മുഖ്യമന്ത്രി
backup
November 08 2018 | 05:11 AM
തിരുവനന്തപുരം: വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജെടി ഹാളില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവധാര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്ക് വീണ്ടും കടന്നുവന്ന് തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."