നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി
തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരള സര്‍ക്കാരും ഓര്‍ണേറ്റ് ഇന്ത്യയു.കെ.യും സംയുക്തമായി നടപ്പിലാക്കുന്ന നയനാമൃതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമേഹ രോഗം ഉളളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. അതിനാല്‍ തന്നെ എല്ലാവരും ഈ പദ്ധതിയുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ണേറ്റ് ഇന്ത്യയു.കെ. പ്രതിനിധി ഡോ. ശോഭ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ഡോ. ആര്‍.എല്‍. സരിത, ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം, ഡോ. മുഹമ്മദ് അഷീല്‍, ഡോ. മീനാക്ഷി വ., സതീഷ് കുമാര്‍, ഡോ. ജയ്‌റാംദാസ്, ഡോ. വിപിന്‍ ഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."