HOME
DETAILS
MAL
കൗളിന്റേത് യുവത്വത്തില്‍ ചാലിച്ച റെക്കോര്‍ഡ്
backup
October 05 2019 | 01:10 AM
ദോഹ: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ ഡെക്കാത്തലണില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ജര്‍മനിയുടെ നിക്ലസ് കൗള്‍. വ്യാഴാഴ്ച രാത്രി ദോഹയില്‍ സ്വര്‍ണം നേടുമ്പോള്‍ വെറും 21 വയസായിരുന്നു താരത്തിന്. മുന്‍പ് ഡെക്കാത്തലണിലെ ലോക റെക്കോര്‍ഡ് കുറിച്ച ഫ്രാന്‍സിന്റെ കെവിന് മേയര്‍ മത്സര ഇനത്തിലെ 10 എണ്ണത്തില്‍ രണ്ട് ഇനം മാത്രം ബാക്കി നില്‍ക്കേ പിന്മാറിയതോടെ കൗള്‍ സ്വര്‍ണത്തിലേക്ക് കുതിക്കുകയായിരുന്നു. പോള്വാള്ട്ടിനിടെ കാലിന് പരുക്കേറ്റതോടെയാണ് മേയര്‍ പിന്‍വാങ്ങിയത്. ഈ ഇനത്തില്‍ 79.05 ദൂരം താണ്ടി താരം മുന്നിലെത്തുകയായിരുന്നു. പോള്‍വാള്‍ട്ടില്‍ ഒരു ഡെക്കാത്തലണ്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ദൂരമാണിത്. പിന്നീട് 1500 മീറ്ററില്‍ ഒന്നാമതായി ഫിനിഷിങ് ലൈന്‍ തൊട്ട കൗള്‍ സ്വര്‍ണം നേടിയ ആഘോഷത്തിലായിരുന്നു. 854 പോയിന്റോടെയായിരുന്നു സുവര്‍ണനേട്ടം. ചാംപ്യന്‍ഷിപ്പ് പതാകയ്ക്ക് കീഴില്‍ മത്സരിച്ച ഇല്യ ഷിക്കുറനോവ് വെള്ളിയും (844) ജപ്പാന്റെ കെയ്സുക്കെ ഉഷിറോ (837) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."