HOME
DETAILS
MAL
കര്‍ഷകദിനാചരണം
backup
August 04 2016 | 21:08 PM
നീലേശ്വരം: കര്‍ഷക ദിനം മടിക്കൈ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ 17 ന് ആഘോഷിക്കും. നെല്‍കൃഷി, തെങ്ങ് കൃഷി, സംയോജിത കൃഷി, വനിത കര്‍ഷക, പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിലെ കര്‍ഷകര്‍ ക്ഷീര കര്‍ഷകര്‍, യുവകര്‍ഷകന്‍ സ്ഥാപന മേധാവി, വിദ്യാര്‍ഥി എന്നീ വിഭാഗങ്ങളിലെ മികച്ച കര്‍ഷകരെ അവാര്‍ഡ് നല്‍കി ആദരിക്കും.
അവാര്‍ഡിന് താല്‍പര്യമുള്ള കര്‍ഷകര്‍ തങ്ങള്‍ കാര്‍ഷിക മേഖലയില്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ അപേക്ഷ ഈ മാസം എട്ടിന് വൈകീട്ട് അഞ്ചിനു മുമ്പായി മടിക്കൈ കൃഷിഭവനില്‍ എത്തിക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."