HOME
DETAILS
MAL
തലവര മായാതെ യുനൈറ്റഡ്
backup
October 05 2019 | 01:10 AM
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇത് കഷ്ടകാലങ്ങളുടെ സീസണ്‍. പ്രീമിയര്‍ ലീഗിലെ പരാജയങ്ങള്‍ക്ക് പിന്നാലെ യൂറോപ്പ ലീഗിലും രക്ഷയില്ല. എല്‍ ഗ്രൂപ്പില്‍ ഡച്ച് ടീമായ അല്‍ കമറുമായി ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില. അതേസമയം, ആഴ്‌സനലും സെവിയ്യയും ജയിച്ചുകയറി. എ.എസ് റോമയ്ക്കും സമനില പിണഞ്ഞു.
പന്തടക്കത്തില്‍ പിന്നില്‍നിന്നും ടീം പഴയ പെരുമ മറന്നു കളിച്ചു. ലിങ്കാര്‍ഡും റാഷ്‌ഫോര്‍ഡുമില്ലാതെ മുന്നേറ്റത്തില്‍ ഗ്രീന്‍വുഡ്, യുവാന്‍ മാറ്റ, ഫ്രെഡ് തുടങ്ങിയവരെ ഇറക്കിയെങ്കിലും ഒരു ഗോള്‍പോലും നേടാന്‍ കഴിഞ്ഞില്ല. ഡേവിഡ് ഡിജിയ യുനൈറ്റഡ് വല കാത്തതോടെ ഗോള്‍ വഴങ്ങുന്നതില്‍നിന്ന് യുനൈറ്റഡിനെ രക്ഷിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ വീഴാതിരുന്നതോടെ രണ്ടാം പകുതിയില്‍ റാഷ്‌ഫോര്‍ഡിനേയും ലിങ്കാര്‍ഡിനേയും മക്‌റ്റൊമിനേയും ഇറക്കിയെങ്കിലും ഗോളുകള്‍ മാത്രം അന്യം നിന്നു. നിലവില്‍ സെര്‍ബിയന്‍ ടീം പാര്‍ട്ടിസന് പിന്നിലായി രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്. ഇരുടീമിനും നാല് പോയിന്റുണ്ട്.
ബ്രസീലിയന്‍ യുവ മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിനെല്ലിയുടെ (13,16) ഇരട്ടഗോളാണ് ആഴ്‌സനലിന് മികച്ച ജയം സമ്മാനിച്ചത്. ബെല്‍ജിയം ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗിനെ 4-0നാണ് പരാജയപ്പെടുത്തിയത്. ച്ച ജയം സമ്മാനിച്ചത്. ബെല്‍ജിയം ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗിനെ 4-0നാണ് പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."