HOME
DETAILS

എല്‍ഗാറും ഡി കോക്കും    കരകയറ്റി

  
backup
October 05 2019 | 01:10 AM

india-sa-test-cricket-780073-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വിശാഖപട്ടണം: ആദ്യ ഇന്നിങ്‌സില്‍ റണ്‍മല പടുത്തുയര്‍ത്തി ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരേ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷകരായി ഓപ്പണര്‍ ഡീന്‍ എല്‍ഗാറും മധ്യനിര താരം ക്വിന്റണ്‍ ഡി കോക്കും. തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഒരുമിച്ച ഇരുവരുടെയും മികവില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെന്ന നിലയിലാണ്. ടെസ്റ്റിലേക്കുള്ള മടങ്ങിവരവില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് സന്ദര്‍ശകരെ ഇന്ത്യക്കൊപ്പം എത്തിക്കുന്നതില്‍നിന്ന് തടഞ്ഞത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 502 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. എല്‍ഗാറിന്റെയും ഡി കോക്കിന്റെയും സെഞ്ചുറിയാണ് ടീമിനെ കരകയറ്റിയത്. എല്‍ഗാര്‍ 287 പന്തില്‍ 160 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഡി കോക്ക് 163 പന്തില്‍ 111 റണ്‍സെടുത്തും കൂടാരം കയറി. അശ്വിനാണ് ഇരുവരുടേയും വിക്കറ്റ്. 
നേരത്തേ മൂന്നിന് 39 എന്ന നിലയില്‍നിന്ന് മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന പ്രോട്ടിയന്‍സിന് സ്‌കോര്‍ 64ല്‍ നില്‍ക്കെ ടെംബ ബാവുമയെയും(18) നഷ്ടപ്പെട്ടു. താരത്തെ ഇശാന്ത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുരുക്കി. തുടര്‍ന്ന് നായകന്‍ ഡു പ്ലെസിയും (103 പന്തില്‍ 55) ഡി കോക്കും എല്‍ഗാറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആയുസ് നല്‍കുകയായിരുന്നു. ഇതില്‍ ആദ്യമെത്തിയ ഡു പ്ലെസിസ് എല്‍ഗാറിന് പിന്തുണ നല്‍കുയെന്ന നായകന്റെ റോള്‍ അവലംബിച്ചതോടെ സ്‌കോറിങ് ഉയരാന്‍ തുടങ്ങി. പക്ഷേ, മികച്ച പാര്‍ട്ട്ണര്‍ഷിപ്പിലേക്ക് നീങ്ങവേ സ്‌കോര്‍ 178ല്‍ നില്‍ക്കേ താരത്തെ പൂജാരയുടെ കൈയിലെത്തിച്ച് അശ്വിന്‍ വീണ്ടും കരുത്തറിയിച്ചു. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് സംഭാവന നല്‍കിയത്. 
പിന്നാലെ ഡി കോക്ക് വന്നതോടെ ദക്ഷിണാഫ്രിക്ക ഡബിള്‍ സ്‌ട്രോങ്ങായി. ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചും വേണ്ട സമയത്ത് കണക്കിന് പ്രഹരിച്ചും ഇരുവരും ഇന്ത്യയുടെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനിടെ എല്‍ഗാര്‍ ടെസ്റ്റില്‍ തന്റെ 12ാം സെഞ്ചുറിയും കുറിച്ചു. 175 പന്തില്‍ 11 ഫോറും നാലു സിക്‌സും ഉള്‍പ്പെടെയാണ് എല്‍ഗാര്‍ സെഞ്ചുറിയിലെത്തിയത്. ഒടുവില്‍ 160 റണ്‍സുമായി എല്‍ഗാര്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക 342 റണ്‍സെന്ന മികച്ച നിലയില്‍. 18 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട് (141) സ്ഥാപിച്ചാണ് ഇരുവരും പിരിഞ്ഞത്. ടീം സ്‌കോറില്‍ 28 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ സെഞ്ചുറി തികച്ച ഡി കോക്കും പുറത്തായി. അശ്വിന് തന്നെയായിരുന്നു വിക്കറ്റ്. പിന്നീട് വന്ന വെര്‍ണോന്‍ ഫിലാണ്ടറിന് (0) പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കേശവ് മഹാരാജും (3*) സേനുരന്‍ മുത്തുസ്വാമിയുമാണ് (12*) ക്രീസില്‍. അശ്വിന്റെ അഞ്ച് വിക്കറ്റ് കൂടാതെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും നേടി. 
നേരത്തെ ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. 
 
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago