തേവലക്കര പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന്
ചവറ: മാസങ്ങളായി തുടരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിന് വിരാമമായി പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് സ്വന്തമാക്കി.
കോണ്‍ഗ്രസിനുളളില്‍ത്തന്നെ എ-ഐ ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ പടലപ്പിണക്കം ആരംഭിച്ചതാണ് ചവറ നിയോജക മണ്ഡലത്തിലെ ഏക യു.ഡി.എഫ് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന് നേടാനായത്. അവിശ്വാസത്തിലൂടെ യു.ഡി.എഫ് പ്രസിഡന്റിനെ പുറത്താക്കിയ ശേഷം കരുനാഗപ്പളളി താലൂക്ക് സ്റ്റാറ്റിക്‌സ് ഓഫിസര്‍ സുലേഖ വാരാണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ യിലെ ഐ.ഷിഹാബ് ആണ് പ്രസിഡന്റായത്. േനരത്തെ കോണ്‍ഗ്രസിലെ ജോസ് ആന്റണിയായിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
കോണ്‍ഗ്രസിനുളളില്‍ തന്നെ അധികാര വടം വലി നടന്നതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ ഒത്താശയോടെ യു.ഡി.എഫ് പ്രസിഡന്റായ ജോസ് ആന്റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ പരസ്പരം ചേരി തിരഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇരുപത്തിമൂന്നംഗ പഞ്ചായത്ത് ഭരണ സമതിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് മൂന്ന് പേരാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥി തേവലക്കര ബക്കറിന് അഞ്ച് വോട്ടും കോണ്‍ഗ്രസ് വിമതനായ രാജേഷിന് എഴ് വോട്ടും ഐ.ഷിഹാബിന് പതിനൊന്ന് വോട്ടും ലഭിച്ചു. തേവലക്കര പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുളള തര്‍ക്കം മുതലെടുത്ത് ആഴ്ചകള്‍ക്ക് മുമ്പ് ഇടതു പക്ഷം കൊണ്ടു വന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ പിന്തുണച്ച് എല്‍.ഡി.എഫിന് ഭരണ സാരഥ്യം നല്‍കുകയായിരുന്നു.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതാക്കള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."