HOME
DETAILS
MAL
പുതുവൈപ്പിന്: മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്
backup
June 18 2017 | 21:06 PM
തിരുവനന്തപുരം: പുതുവൈപ്പിനില്‍ ജനവാസ കേന്ദ്രത്തില്‍ ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള നാട്ടുകാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലിസ് കമ്മിഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്കു കത്തു നല്കി. ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ജനതയുടെ ജീവിതം ദുഃസഹമാക്കിക്കൊണ്ടുള്ള വികസനം വേണ്ട എന്നാണ് അവരുടെ നിലപാട്. ഈ നിലപാടിന്റെ ശരിതെറ്റുകള്‍ എന്തായാലും ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു പദ്ധതിക്കെതിരേ ശക്തമായി രംഗത്തുവരികയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം വിലയിരുത്തുകയും അവരുമായി ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടതെന്ന് വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."