HOME
DETAILS

മദ്യവര്‍ജനവും നിരോധനവും

  
backup
June 18 2017 | 21:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82

വീണ്ടും മദ്യവും മദ്യനയവും ചര്‍ച്ചയാവുകയാണ്. കേരളത്തിന്റെ പൊതുബോധത്തെ കളിയാക്കും വിധമാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ മദ്യനയത്തെ സമീപിക്കുന്നത്. പടിപടിയായി പത്തുവര്‍ഷം കൊണ്ട് കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ ബാറുകള്‍ അടച്ചുപൂട്ടിയതും അനുബന്ധ നടപടികളെടുത്തതും. നക്ഷത്ര ഹോട്ടലുകളില്‍ ബാറിനു പകരം വൈന്‍-ബീര്‍ പാര്‍ലറുകളാക്കിയും ഞായറാഴ്ചകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കിയും മദ്യത്തിന്റെ ലഭ്യത കുറക്കുമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തിയത്.
ഇടതുസര്‍ക്കാര്‍ പറയുന്നത് മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് അവരുടെ നയമെന്നാണ്. എന്നാല്‍, മന്ത്രിസഭാ യോഗം അംഗീകരിച്ച മദ്യനയത്തിന്റെ
ചിത്രം വ്യക്തമാകുന്നത് നേരെ മറിച്ചാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ എല്ലാ ബാറുകളും തുറക്കാനനുമതി നല്‍കിയും സ്റ്റാര്‍ ഹോട്ടലുകളല്ലാത്തവയ്ക്ക് വൈന്‍ ബീര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കിയും എന്ത് മദ്യവര്‍ജനമാണ് നടക്കുക എന്നതാണ് ജനങ്ങള്‍ക്ക് മനസിലാവാത്തത്.
ദേശീയപാതകളില്‍ അപകടങ്ങളുണ്ടാക്കുന്നത് ഭൂരിപക്ഷവും മദ്യലഹരിയിലായ ഡ്രൈവര്‍മാരാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ദേശീയപാതയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലം പാലിച്ച് മാത്രമേ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാവൂ എന്ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ദേശീയപാതകളുടെ പേരുതന്നെ മാറ്റിയും അതിന് കഴിയാത്ത പാതയോരത്തുള്ള ബാറുകള്‍ക്ക് അതത് താലൂക്കില്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരിക്കുകയുമാണ് പുതിയ സര്‍ക്കാര്‍. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ, ലൈസന്‍സ് നല്‍കുവാനുള്ള അവകാശം എടുത്തുകളയുക വഴി ഒരു പ്രതിഷേധവുമില്ലാതെ മദ്യലോബികള്‍ക്ക് നിര്‍ബാധം അനുമതി ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു. ഈ കസര്‍ത്ത് തുടരുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും നാം പ്രതീക്ഷിക്കേണ്ടതില്ല.
ഈ മദ്യനയത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ സംഘടനയായ കെ.സി.ബി.സിയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷേ, വിരോധാഭാസമെന്താണെന്ന് വച്ചാല്‍ യു.ഡി.എഫിലെ ഷിബു ബേബിജോണും, കെ. മുരളീധരനും ഭാഗികമായി എല്‍.ഡി.എഫിന്റെ മദ്യനയത്തിന് പിന്തുണ നല്‍കുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ വൈന്‍ വാറ്റാന്‍ അനുമതി വാങ്ങി അത് വാറ്റി ഉപയോഗിക്കുന്നവരാണ് കെ.സി.ബി.സിയിലെ രൂപതകളും പള്ളികളും.
ഇവരുടെയൊക്കെ പ്രതിഷേധത്തിന്റെ ആത്മാര്‍ഥത കേരള പൊതുസമൂഹം സംശയിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഈയൊരു ഭൂമികയിലാണ് കേരള യുവതയെ ഈ മഹാവിപത്തില്‍നിന്ന് എങ്ങനെയാണ് രക്ഷിക്കുക എന്നത് ചര്‍ച്ചയാകേണ്ടത്. ധര്‍മനിഷ്ഠ കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ മാനവികതയുടെ മഹത്തായ ആശയം പ്രയോഗവല്‍ക്കരിക്കാന്‍ കഴിയൂ. മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചും ധര്‍മബോധത്തെക്കുറിച്ചുമുള്ള സമഗ്രമായ ബോധവല്‍ക്കരണത്തിനു മാത്രമേ ഒരു മദ്യമുക്ത സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ. സുലഭമായി കിട്ടുന്നതെന്തും ആസ്വദിക്കാമെന്നത് പ്രാകൃതമായ ആശയമാണ് എന്ന തിരിച്ചറിവുണ്ടാകണം. മദ്യവും മദിരാക്ഷികളും സുലഭമായി കിട്ടുന്ന അനേകം തെരുവുകളും രാജ്യങ്ങളും ലോകത്തെമ്പാടുമുണ്ട്.
അമേരിക്കയിലെ ലാസ് വഗാസും ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെന്റും, തായ്‌ലന്റും, മക്കാവും
മുംബൈ യിലെയും കൊല്‍ക്കത്തയിലെയും ചുവന്ന തെരുവുകളുമൊക്കെ ഈ ഗണത്തില്‍പെട്ടവയാണ്. ആ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും എല്ലാ ജനങ്ങളും മദ്യാസക്തരോ സ്ത്രീലമ്പടരോ അല്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ്. മൂല്യബോധമാണ് പ്രശ്‌നം. സാമൂഹ്യതിന്മകളെക്കുറിച്ചുള്ള ആത്മാവബോധമാണ് ഒരു സാംസ്‌കാരിക സമൂഹത്തിന്റെ നിര്‍മിതിക്ക് വേണ്ടത്. 14 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രവാചകന്‍ മുഹമ്മദ് (സ) ഇത് പ്രയോഗതലത്തില്‍ ലോകത്തിന് കാണിച്ചുകൊടുത്തതാണ്. മദ്യത്തിന്റെയും പെണ്ണിന്റെയും മാസ്മരിക വലയത്തില്‍ മുങ്ങിയ ഒരു സമൂഹമായിരുന്നു അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേത്. മദ്യം മാന്യതയുടെ ലക്ഷണമാക്കിയ ഒരു സമൂഹം ! മദ്യത്തോടുള്ള അനിര്‍വചനീയമായ ആസക്തി കവിതകളിലൂടെ പ്രകടിപ്പിച്ച കവികളും സാഹിത്യകാരന്മാരും.
''ഹേ പ്രേമഭാജനമേ...! എന്റെ ചഷകങ്ങള്‍
അന്ധരീനയിലെ വിശിഷ്ടമായ കള്ളുകൊണ്ട് നിറക്കൂ !
എന്ന് പാടി മദ്യത്തെ മഹത്വവല്‍ക്കരിച്ച അംറുബ്‌നു ഖുദ്‌സിനെയും ഇംറുല്‍ ഖൈസിനെയും പോലുള്ള അക്കാലത്തെ പ്രസിദ്ധരായ കവികള്‍ !
മരണത്തിനു ശേഷവും മുന്തിരിച്ചാറിന്റെ ലഹരി ആസ്വദിക്കാന്‍ വേണ്ടി തന്റെ ഭൗതികശരീരം മുന്തിരിവള്ളിയുടെ ചുവടെ മറമാടണമെന്ന് ഒസ്യത്ത് പറഞ്ഞ മദോന്മത്തരായ ലഹരിയുടെ അടിമകള്‍ !
ദൈനംദിന ജീവിതത്തില്‍ നിന്ന് ഒരുതരത്തിലും ഒഴിവാക്കാന്‍ പറ്റാത്ത തരത്തില്‍ മദ്യഗ്രസ്തമായ ഒരു സമൂഹം! ഈ സമൂഹത്തെ ഘട്ടംഘട്ടമായി ഈ തിന്മയില്‍ നിന്ന് മോചിപ്പിച്ച് എക്കാലത്തെയും മാതൃകാസമൂഹമായി മാറ്റിയത് ധര്‍മനിഷ്ഠയുടെയും മൂല്യാവബോധത്തിന്റെയും ശരിയായ ദിശാബോധം അവരുടെ മനസുകളിലേക്ക് സന്നിവേശിപ്പിച്ചതിന്റെ ലക്ഷണമായിരുന്നു. വ്യാപകമായി മദ്യാസക്തിക്ക് അടിമകളായ ഒരു സമൂഹത്തെ അതില്‍നിന്ന് ഇസ്്‌ലാം മോചിപ്പിച്ചത് തികച്ചും ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായ സമീപനത്തിലൂടെയായിരുന്നു. മൂന്ന് ഘട്ടങ്ങളായാണ് ഖുര്‍ആന്‍ ഈ നിരോധനം നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ ജനങ്ങളെ മദ്യത്തോടടുക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന മദ്യപാനം ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നതിന്റെ പ്രായോഗിക പ്രയാസങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഖുര്‍ആന്‍ രണ്ടാമധ്യായത്തിലെ 219 ാം വചനം മദ്യത്തിനെതിരേ ബോധവത്ക്കരണം നടത്തിയത്.
''കള്ളിനെയും ചൂതാട്ടത്തെയും പറ്റി അവര്‍ നിങ്ങളോട് ചോദിക്കുന്നു. അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ചില പ്രയോജനങ്ങളും ഉണ്ട്. എന്നാല്‍, അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്'' (2-217)
ലഹരിയും ചൂതാട്ടവും തുടക്കത്തില്‍ നല്‍കുന്ന മാനസിക സുഖത്തെയായിരിക്കാം ചില പ്രയോജനം എന്ന പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്. ഇതൊരു മനശ്ശാസ്ത്രപരമായ സമീപനമാണ്. ഒരു വലിയ തിന്മയിലെ ചെറിയ നന്മയുടെ അംശത്തെ എടുത്തുപറഞ്ഞ് അതിലെ ഭയാനകമായ തിന്മയെ ബോധ്യപ്പെടുത്തുകയും അതിലൂടെ ആ തിന്മയിലേക്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയുമാണിവിടെ.
പൂര്‍ണമായും ദൈവമാര്‍ഗത്തില്‍ വിശ്വസിച്ച ഒരുസമൂഹം കൃത്യമായി നിര്‍ബന്ധ നിസ്‌കാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കുകയും അതോടൊപ്പം മദ്യം സേവിക്കുകയും ചെയ്യുന്ന ദൈവഭക്തര്‍ ! അവര്‍ക്ക് ഭാഗികമായി നിരോധനം നല്‍കിയാണ് ഖുര്‍ആന്‍ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്.
''സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നിസ്‌കാരത്തെ സമീപിക്കരുത്. നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നതു വരെ'' (വി.ഖു: 4-43).
അഞ്ചുസമയത്തെ നിര്‍ബന്ധ പ്രാര്‍ഥനകളില്‍ ലഹരിബാധിതരായി പങ്കെടുക്കരുത് എന്ന നിരോധനം ഫലത്തില്‍ പൂര്‍ണനിരോധനം തന്നെയായിരുന്നു. അതോടൊപ്പം ലഹരിയുടെയും ചൂതാട്ടത്തിന്റെയും ദൂഷ്യഫലങ്ങളും അനര്‍ഥങ്ങളും ബോധ്യപ്പെടുത്തുകയും ചെയ്തു. നിര്‍ബന്ധ പ്രാര്‍ഥനകളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ബോധ്യമുള്ള ഭൂരിപക്ഷം പേരും ഈ നിരോധനം മുഖവിലക്കെടുക്കുകയും ലഹരിയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.
പിന്നെയും സംശയാലുക്കളായ ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. അവര്‍ ഇടവേളകളില്‍ അല്പസ്വല്‍പം മദ്യം കഴച്ചുവന്നിരുന്നു. അവരോട് ഗൗരവത്തോടെയുള്ള ഒരു ചോദ്യമായാണ് ഖുര്‍ആന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. ''നിങ്ങള്‍ വിരമിക്കുവാന്‍ തയ്യാറുണ്ടോ''? ഭക്തരായ സഹാബികളുടെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ച ചോദ്യം. ജഗന്നിയന്താവായ നാഥന്‍ ഓരോരുത്തരോടും നേരിട്ട് ചോദിച്ച ഈ ചോദ്യത്തോടെ മദീനയുടെ തെരുവീഥികളിലൂടെ മദ്യം അരുവികള്‍ കണക്കെ ഒഴുകി എന്നാണ് ചരിത്രം. പാനപാത്രങ്ങള്‍ തച്ചുടക്കപ്പെട്ടു. വീപ്പകള്‍ പൊളിച്ചെറിയപ്പെട്ടു. സംശയാലുക്കളായ ആ ചെറിയ ന്യൂനപക്ഷം ഞങ്ങള്‍ വിരമിച്ചു വിരമിച്ചു എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു. തികച്ചും മദ്യമുക്തമായ ഒരു സമൂഹം വാര്‍ത്തെടുക്കപ്പെട്ടു. അചഞ്ചലമായ വിശ്വാസവും അനിതര സാധാരണമായ അനുസരണ ശീലവുമുള്ള ഒരു സമൂഹത്തെ മദ്യമുക്തമാക്കിയതിന്റെ രേഖാചിത്രമാണിത്.
പ്രായോഗികമായ സമീപനത്തിലൂടെയുള്ള ബോധവല്‍ക്കരണവും സദുദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനവും കൊണ്ട് മാത്രമേ ജനങ്ങളുടെ ആസക്തി കുറക്കുവാന്‍ കഴിയൂ. നിരോധനവും നിയന്ത്രണവും അനധികൃത വില്‍പനയിലേക്കും വ്യാജ വാറ്റിലേക്കും പോകുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്യുമ്പോള്‍ അധികൃതരുടെ തെറ്റായ സമീപനങ്ങളും മദ്യത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനവുമാണ് പ്രതിസ്ഥാനത്ത് വരുന്നത്. ആത്മാര്‍ഥമായി കേരളത്തെ മദ്യമുക്തമാക്കണമെന്ന ലക്ഷ്യമുള്ള ഒരു സര്‍ക്കാരിന് ഒരേസമയം മദ്യലോബികളെയും പൊതുസമൂഹത്തെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു തീരുമാനമാണ് പ്രഥമവും പ്രധാനവുമായി വേണ്ടത്. അതോടൊപ്പം വളരെ ആസൂത്രിതമായ പ്രായോഗിക സമീപനങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.

(മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago