ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞന്റെ കൊല: പ്രതി സ്വവര്‍ഗ പങ്കാളി, ജീവനെടുത്തത് പണത്തെചൊല്ലിയുള്ള തര്‍ക്കം
ഹൈദരാബാദ്: ഐ.എസ്.ആര്.ഒയിലെ മലയാളി ശാസ്ത്രജ്ഞന് സുരേഷ്കുമാറിന്റെ (56)കൊലപാതകത്തിന്റെ ദുരൂഹത നീങ്ങുന്നു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യനായ ജനഗമ ശ്രീനിവാസനാണ് (39) അറസ്റ്റിലായത്.
മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസിനെ പൊലിസ് കുരുക്കിയത്.
സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പൊലിസ് പറഞ്ഞു. സ്വവര്‍ഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്കുമാര്‍ നല്‍കാത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി ശ്രീനിവാസന് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു താമസം. ഇതു മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ സമീപ്പിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്. ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.
എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു.
നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ സാങ്കേതിക വിദഗ്ധനായ സുരേഷ്കുമാര്‍ ഹൈദരാബാദില്‍ തനിച്ചാണ് താമസം. കുടുംബം ചെന്നെയിലാണ്. സെപ്റ്റംബര്‍ 30ന് രാത്രി 9.30ന് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന് കത്തി ഉപയോഗിച്ച് സുരേഷ്കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."