ലൈംഗിക ചുവയോടെ സംസാരിച്ചാലും വസ്ത്ര ധാരണയെ കുറിച്ച് പരിഹസിച്ചാലും സഊദിയില്‍ ജയിലില്‍ പോകാം
ജിദ്ദ: ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ടു സഊദിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. തൊഴില്‍ സ്ഥലത്ത് മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്.
യുവാക്കളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പരിഷ്‌കരിച്ച നിയമത്തിന് സഊദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. ഇതുവഴി തൊഴില്‍ വിപണിക്ക് കൂടുതല്‍ ഉണര്‍വ് ഉണ്ടാകുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ജോലിസ്ഥലത്ത് തൊഴിലാളികളുടെ സ്വകാര്യതയും, സ്വാതന്ത്ര്യവും, അഭിമാനവും സംരക്ഷിക്കുന്നതാണ് പുതിയ നിയമം.
വാക്കോ, പ്രവര്‍ത്തിയോ, പെരുമാറ്റമോ വഴി തൊഴിലാളികളെ പീഡിപ്പിക്കാന്‍ പാടില്ല. ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണി, വിവേചനം, ശരീരത്തെ കുറിച്ചോ വ്യക്തിജീവിതത്തെ കുറിച്ചോ വസ്ത്ര ധാരണയെ കുറിച്ചോ ഉള്ള പരിഹാസം തുടങ്ങിയവ കുറ്റകരമാണ്. നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് അബല്‍ ഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."