സഊദി അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്ക്
ജിദ്ദ: അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്ക്. വേഗത്തില്‍ തിരിച്ചെത്താനായത് കമ്പബനിയുടെ മികവിന് തെളിവാണ്, ഇത് ലോകത്തിന് മുന്നില്‍ അരാംകോയുടെ ശേഷി തെളിയിച്ചു, ലോകം നല്‍കിയ പിന്തുണക്ക് മോസ്‌കോയില്‍ നടക്കുന്ന ഊര്‍ജ്ജ സമ്മേളനത്തില്‍ മന്ത്രി നന്ദി അറിയിച്ചു. ആക്രമണം കഴിഞ്ഞ് 72 മണിക്കൂറിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഊര്‍ജ്ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
അതേ സമയം ആഗോള വിപണിയില്‍ ഇനി എണ്ണവില ഉയരില്ലെന്ന് സഊദി അറേബ്യ. സഊദി അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്കായതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സഊദി ഈ ഉറപ്പ് നല്‍കിയത്. ഉത്പ്പാദനം പഴയപോലെ വേഗത്തില്‍ തിരിച്ചെത്താനായത് കമ്പനിയുടെ മികവിന് തെളിവാണെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 14നാണ് സഊദി അരാകോയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കമ്പനിയുടെ കിഴക്കന്‍ പ്രവശ്യയിലെ അബ്‌ഖൈക്ക് പ്രോസസ്സിംഗ് പ്ലാന്റിനും, ഖുറൈസ് ഓയില്‍ ഫീല്‍ഡിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഉല്‍പാദനം നിറുത്തി വെച്ചിരുന്നു. നിലവില്‍ സഊദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 11.3 ദശലക്ഷം ബാരലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."