തിരുനബി (സ്വ) സമൂഹശാസ്ത്രത്തിന്റെ വികാരങ്ങള്‍ നെഞ്ചേറ്റിയ നവോത്ഥാന നായകന്‍: ആലിക്കുട്ടി മുസ്‌ലിയാര്‍
മലപ്പുറം: സമൂഹശാസ്ത്രത്തിന്റെ സകലമാന വികാരങ്ങളും നെഞ്ചിലേറ്റിയ നവോഥാന നായകനാണ് തിരുനബി(സ്വ)യെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ധാര്‍മിക സദാചാര മൂല്യങ്ങളുടെ ഉദാത്ത സത്യങ്ങള്‍ മനുഷ്യരാശിയോടു പ്രഖ്യാപിക്കുകയാരുന്നു തിരുനബിയെന്നും മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ദൈവകല്‍പനകള്‍ പ്രാവര്‍ത്തികമാക്കുക സുസാധ്യമാണെന്ന് ജീവിതത്തിലൂടെ തിരുനബി കാണിച്ചുവെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മുഹമ്മദ് നബി (സ്വ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മീലാദ് വിളംബര റാലിയുടെ സമാപനം കുറിച്ച് നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. നോക്കിലും വാക്കിലും പ്രവര്‍ത്തിയിലും തിരുനബിയുടെ ഉന്നതമായ ജീവിതം മാതൃകയാക്കിയാലെ വിശ്വാസത്തിന്റെ യാതാര്‍ഥ മാധുര്യം ഉള്‍കൊള്ളാനാകുകയെന്നും പ്രവാചക ജന്മദിനം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസം പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാകണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മീലാദ് സന്ദേശം നല്‍കി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യ പ്രഭാഷണം നടത്തി. അല്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രമേയ പ്രഭാഷണം നടത്തി. അലവി ദാരിമി കുഴിമണ്ണ ആദര്‍ശ പ്രഭാഷണവും എം.ടി അബൂബക്കര്‍ ദാരിമി സംശയ നിവാരണവും നടത്തി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു.
കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, യു. ശാഫിഹാജി, കെ.ടി മൊയ്തീന്‍ ഫൈസി, ഹുസൈന്‍ കുട്ടി മൗലവി, ശമീര്‍ ഫൈസി ഒടമല, ളിയാഉദ്ദീന്‍ ഫൈസി, യൂസുഫ് ഹാജി തച്ചണ്ണ സംസാരിച്ചു. മൗലിദ് പാരായണത്തിന് പുത്തനഴി മൊയ്തീന്‍ ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി. അബ്ദുല്ല മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് വഴി സുന്നി മഹല്‍ പരിസരത്ത് സമാപിച്ച റാലിക്ക് കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, എം.പി മുഹമ്മദ് മുസ്്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ,് നേതൃത്വം നല്‍കി. റാലിയില്‍ ആയിരത്തോളം ആമില അംഗങ്ങള്‍ക്ക് പുറമെ പൊതുജനങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."