മധ്യപ്രദേശിലെ വി.ഐ.പി സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത സ്ത്രീയുടെ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 10 ലക്ഷത്തിന്റെ കരാര്‍
ഭോപ്പാല്‍: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ 2018ല്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കരാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയാര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ(എന്‍.എ.പി.സി.എല്‍) ആണ് വിവാദ കരാര്‍ നല്‍കിയത്. ഇതു സംബന്ധിച്ച് കേസ് വാദിക്കുന്ന അഭിഭാഷകനായ മനോഹര്‍ ദലാലാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഭോപ്പാല്‍ ആസ്ഥാനമായുള്ള ഈ വിവാദ കമ്പനിയില്‍ നിന്നും മധ്യപ്രദേശിലെ നറോറ അറ്റോമിക് പവര്‍ സ്റ്റേഷനിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഫിറ്റ് ചെയ്യാനുപയോഗിക്കുന്ന ഒരുതരം പശയും മറ്റ് അസംസ്‌കൃതവസ്തുക്കളും എത്തിക്കാനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്, തെര്‍മല്‍ ഇന്‍സുലേഷന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയായ വനിത മന്ത്രിമാരെയും എം.എല്‍.എമാരെയും വന്‍ കോര്‍പറേറ്റുകളെയും ഹണിട്രാപ്രില്‍ കുരുക്കിയാണ് വലിയ കോണ്‍ട്രാക്ടുകള്‍ നേടിയിരുന്നത്. 10 ലക്ഷം രൂപയുടെ ഈ കോണ്‍ട്രാക്ടും നേടിയെടുത്തത് അത്തരത്തിലാണോ എന്ന് സംശയിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു.
അഞ്ച് സ്ത്രീകളാണ് ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരേ അറസ്റ്റിലായത്. ഇവരില്‍ നിന്നും ആയിരത്തിലധികം വീഡിയോ ദൃശ്യങ്ങള്‍ പൊലിസ് പിടികൂടിയിരുന്നു. ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും നേതാക്കളും കെണിയില്‍ കുടുങ്ങിയിരുന്നു. അഞ്ച് സ്ത്രീകളും ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയിരുന്നതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."