ജോളിയാക്കി ജോളിയുടെ വഴിവിട്ട ജീവിതം: പുറത്തുവരുന്നത് ഒരു കൊടും കുറ്റവാളിയുടെ മനസ്: ആ അപസര്‍പ്പക കഥയിങ്ങനെ
കൂടത്തായി കൊലപാതക പരമ്പരക്ക് പിറകില്‍ ജോളിയുടെ വഴിവിട്ട ജീവിതം. ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തതോടെ ചുരുളഴിയുന്നത് സ്വത്തിനും പണത്തിനും വേണ്ടി ഭര്‍ത്താവിനെയും ബന്ധുക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീയുടെ ക്രൂര കൃത്യങ്ങളാണ്.
കേസിന്റെ തുടക്കം ടോം തോമസിന്റെ കുടുംബ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിലൂടെയാണ്. ഒരേ രീതിയിലുള്ള മരണങ്ങളാണ് കുടുംബത്തിലെ ആറുപേര്‍ക്കും സംഭവിച്ചത്. ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.
2002 മുതല്‍ ആരംഭിച്ച കൊലപാതക പാരമ്പര 2014വരെ നീണ്ടു. ഒരിക്കല്‍ പോലും ജോളിക്ക് മനസ്താപമുണ്ടായില്ല. ഒരുപക്ഷെ ആ കുടുംബത്തില്‍ ശേഷിക്കുന്നവരും സമാന രീതിയില്‍ കൊല്ലപ്പെട്ടേക്കുമായിരുന്നു. ഒരു നോട്ടോറിയല്‍ ക്രിമിനലിന്റെ ക്രൂരകൃത്യം കുടുംബിനിക്കെങ്ങിനെ നടത്താന്‍ കഴിയുമെന്ന അന്താളിപ്പിലാണ് കേരളം.
തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിദഗ്ധ, ഉന്നതന്‍മാരുമായും ബന്ധം: അധ്യാപികയാണെന്നതും വ്യാജം
പൊതുവെ ശാന്തയും അധികമാളുകളോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് ജോളിയെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇവര്‍ കോഴിക്കോട്ടെ എന്‍.ഐ.ടിയിലെ അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ അധ്യാപിക പരിവേഷമുണ്ടായിരുന്ന ജോളി എന്‍.ഐ.ടി ക്യാംപസിനടുത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു. എന്നാല്‍ എന്‍.ഐ.ടിയിലെ അധ്യാപികയെന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡും ഇവര്‍ നിര്‍മിച്ചിരുന്നു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുമ്പോള്‍ മാത്രമാണ് ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും വരെ ഈ രഹസ്യങ്ങള്‍ മനസിലായത്. ജോളിക്ക് ഏഴോളം സിം കാര്‍ഡുകളുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പേരുപോലെത്തന്നെ ആഡംബര ജീവിതമായിരുന്നു ജോളിയുടേത്. ഉന്നതന്മാരുമായുള്ള ബന്ധങ്ങളും ഒപ്പം വഴിവിട്ട ജീവിതവും ഇവര്‍ നടത്തിവന്നിരുന്നുവെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തിരക്കഥയുടെ തുടക്കം ഭര്‍ത്താവിന്
ജോലിയില്ലാത്തത് മുതലെടുത്ത്
ജോളിയുടെ ഭര്‍ത്താവ് റോയി മദ്യപാനയിരുന്നെന്നും ഇയാള്‍ക്ക് പ്രത്യേക ജോലിയില്ലാത്തതിനാല്‍ ജോളിക്ക് കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് ജോളി കുടുംബ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതോടെയാണ് കൊലപാതക പരമ്പരയിലേക്കുള്ള നീക്കങ്ങളാരംഭിക്കുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ തോമസ് മാഷിന്റെ കുടുംബത്തില്‍ നടന്നിരുന്നില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു.
തോമസ് മാഷിന്റെ പേരില്‍ കൂടത്തായി മണിമുണ്ടയിലുള്ള രണ്ട് ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിച്ച് ജോളി പണം സ്വന്തമാക്കിയിരുന്നു. തോമസ് മാഷിന്റെ മരണത്തിന് മുന്‍പ് ഈ സ്വത്തുക്കള്‍ ജോളിക്ക് നല്‍കണമെന്ന വ്യാജ ഒസ്യത്ത് നിര്‍മിച്ചായിരുന്നു ഇത്. കുടുംബവുമായി ഒരു പരിചയവുമില്ലാത്ത ചൂലൂര്‍ സ്വദേശികളായ രണ്ടുപേരാണ് ഈ ഒസ്യത്തില്‍ ഒപ്പുവെച്ചിരുന്നത്. ഇത് കേസായതോടെ നിയമാനുസൃതം വീതം വെക്കാന്‍ സ്വത്ത് കൈക്കലാക്കിയവര്‍ തയാറാവുകയായിരുന്നു.
തോമസ് മാഷിന്റെ മരണത്തോടെ വീടിന്റെ അധാരമടക്കം മറ്റു രേഖകളടങ്ങിയ ഡയറിയും ഫയലുകളും കാണാതെയുമായി. ഇതാണ് അമേരിക്കയിലുള്ള തോമസ് മാസ്റ്ററുടെ മകന്‍ റോജോയെ സംശയത്തിലേക്കെത്തിച്ചത്. റോയിയുടെ മരണത്തോടെ സഹോദര പുത്രനായ ഷാജുവിനെ ജോളി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഷാജുവിനും പ്രത്യേക ഇടപെടലുകള്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ജോളി നല്‍കിയിരുന്നില്ല. ഇതും ജോളിക്ക് സഹായകമായി.
ഭര്‍ത്താവിന്റെ പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് ജോളി ഒളിപ്പിച്ചു
എല്ലാ മരണങ്ങളും സമാന രീതിയിലാണ് നടപ്പിലാക്കിയത്. എല്ലാ മരണങ്ങള്‍ക്കും മുന്‍പ് കൊല്ലപ്പെട്ടവരോടൊപ്പം ജോളിയും ഭക്ഷണം കഴിച്ചിരുന്നു. ഇവരുടെ ഭക്ഷണങ്ങളില്‍ വിഷം ചേര്‍ക്കുകയായിരുന്നു. എല്ലാവരുടെയും വായില്‍ നിന്നും പ്രത്യേകം നുരകള്‍ പ്രത്യക്ഷപ്പെട്ടതായി സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ റോയിയുടെ മരണം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ റോയിയെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഈ സമയം റോയി മലമൂത്ര വിസര്‍ജനം നടത്തിയതായി കണ്ടെത്തിയിട്ടുമില്ല.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും റോയി മരിച്ചിരുന്നു. ഡോക്ടറുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ വിവരങ്ങളോ റിപ്പോര്‍ട്ടോ ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. തന്ത്രപൂര്‍വം ഈ റിപ്പോര്‍ട്ട് ജോളി കൈക്കലാക്കുകയായിരുന്നു. റോയി മരണപ്പെട്ട് മൂന്നാം നാള്‍ മൂന്നുദിവസത്തെ സ്‌പെഷ്യല്‍ ക്യാംപിലേക്കെന്നും പറഞ്ഞ് ജോളി വീട്ടില്‍ നിന്നും പോയിരുന്നു എന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ജോലി ആവശ്യാര്‍ഥം പുറത്ത് പോേകണ്ടി വന്ന ജോളിയുടെ ഈ അവസ്ഥയോര്‍ത്ത് ബന്ധുക്കള്‍ക്കടക്കം ജോളിയോട് സഹതാപവുമുണ്ടായിരുന്നു.
ആട്ടിന്‍ സൂപ്പിലടങ്ങിയ പാഷാണം
തോമസ് മാഷിന്റെ ഭാര്യ അന്നമ്മ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഒരാലിഷ്ടം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നും മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിക്കുന്നതിന് മുന്‍പ് ആട്ടിന്‍ സൂപ്പും കഴിച്ചു.സൂപ്പ് കഴിച്ചപ്പോഴും മുന്‍പ് അരിഷ്ടം കഴിച്ചപ്പോഴുള്ള അതെ അവസ്ഥയാണെന്നാണ് മകളോട് വെളിപ്പെടുത്തിയിരുന്നത്.
https://www.youtube.com/watch?v=HeTyykM7J-o&t=94s
ഇവരുടെ ബന്ധുവായ സിലിയെ കൊലപ്പെടുത്താനായി കൂടത്തായിയിലെ വീട്ടിലേക്ക് ജോളി വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെനിന്നും ഇവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സിലിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും ജോളിയാണ്. കൂടത്തായിയില്‍ നിന്നും താമരശ്ശേരി വഴി ഓമശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് സിലിയെ കൊണ്ടുപോകുന്നത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ സിലി മരണപ്പെട്ടിരുന്നു.
റോയിയുടെ മരണത്തിന് ശേഷമാണ് അമ്മാവന്‍ മാത്യുവിന്റെ മരണം. മരണദിവസം ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നു. ഈ മരണത്തിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു.
https://www.youtube.com/watch?v=gR6IXvhkH1s
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."