HOME
DETAILS
MAL
ബീഫ് വിളമ്പിയതിന് പ്രധാനാധ്യാപകന് പൊലിസ് കസ്റ്റഡിയില്‍
backup
June 18 2017 | 22:06 PM
റാഞ്ചി: സര്‍ക്കാര്‍ സകൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് വിളമ്പിയതിന് പ്രധാനാധ്യാപകനെയും സഹായിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളില്‍ ചിലര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാക്കൂര്‍ ജില്ലയിലെ മാല്‍പഹഡി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്കൂളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ലെന്നും കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പാകൂര്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിലീപ് കുമാര്‍ ഝാ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."