ഷാനിമോള്‍ ഉസ്മാനെ പൂതനയെന്ന് വിളിച്ചത് സ്ത്രീത്വത്തിനെതിരെയുള്ള വെല്ലുവിളി; മുല്ലപ്പള്ളി രാമചന്ദ്രന്‍
അരൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ മന്ത്രി ജി. സുധാകരന്‍ പൂതനയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സ്ത്രീത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉദ്യോഗസഥരെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അരൂര്‍ പാട്ടുകുളങ്ങരയില്‍ ആരംഭിച്ച യു.ഡി.എഫ് അരൂര്‍ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചത്. തികച്ചും സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് മന്ത്രി നടത്തിയത്. ഷാനിമോള്‍ ഉസ്മാനെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്നും, സി.പി.എമ്മിന്റെ രാഷ്ടീയ ജീര്‍ണതയുടെ മുഖമാണ് മന്ത്രിയുടെ പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാത്രി സമയത്ത് റോഡ് നിര്‍മാണം നടത്തുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത്. ഷാനിമോള്‍ക്കെതിരെ കള്ളക്കേസ് എടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാനിമോള്‍ ഉസ്മാനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നതായും ജയിലില്‍ കിടന്നാണെങ്കിലും ഷാനിമോള്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അരൂരിലെ ഇടതുമുന്നണിയുടെ റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഷാനിമോള്‍ ഉസ്മാന് സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."