വടക്കാഞ്ചേരിയില്‍ മോഷ്ടാക്കളുടെ വിഹാരം
വടക്കാഞ്ചേരി: മേഖലയില്‍ മോഷണശ്രമങ്ങള്‍ പെരുകുന്നു. ഓട്ടുപാറ ഈഞ്ചലോടിയില്‍ ചരളി പീടികയില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ ഇര്‍ഷാദിന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമമാണ് അവസാനത്തെ സംഭവം.
ഇര്‍ഷാദും ഭാര്യയും എരുമപ്പെട്ടിയിലുള്ള ബന്ധുഗൃഹത്തില്‍ പോയി ഒരു ദിവസം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്റെ ആധുനിക രീതിയിലുള്ള പൂട്ട് തകര്‍ത്ത നിലയിലാണ്. വില കൂടിയ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സോപ്പ്, സ്‌പ്രേ തുടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മോഷ്ടാവ് കൊണ്ടു പോയതായും വീട്ടുകാര്‍ പൊലിസില്‍ മൊഴി നല്‍കി. മേഖലയില്‍ ദിനം പ്രതി മോഷണം പെരുകുന്നതായി നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. വടക്കാഞ്ചേരി പൊലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം എങ്കക്കാട് പ്രദേശത്തും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പഴവര്‍ഗങ്ങള്‍ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."