അംഗപരിമിതര്‍ക്ക് ലേണേഴ്സ് ലൈസന്‍സിനുള്ള ടെസ്റ്റിന് സ്ഥിരസംവിധാനം ഒരുങ്ങുന്നു
പട്ടാമ്പി: അംഗപരിമിതര്‍ക്ക് ഡ്രൈവിങ് ലേണേഴ്സ് ലൈസന്‍സിനുള്ള ടെസ്റ്റിന് പട്ടാമ്പി താലൂക്ക് ഓഫിസില്‍ പ്രത്യേക സൗകര്യം ഒരുങ്ങുന്നു.
മിനിസിവില്‍ സ്റ്റേഷനില്‍ നേരത്തെ താഴെനിലയില്‍ സ്ഥലം കണ്ടത്തിയിരുന്നെങ്കിലും പിന്നീട് ദുരന്തനിവാരണ സേനയുടെ മുറിയായി തീരുമാനിച്ചതോടെ ടെസ്റ്റിനായെത്തുന്ന അംഗപരിമിതര്‍ക്ക് സൗകര്യമില്ലാതായി.
ഇതുസംബന്ധിച്ച്് താലൂക്ക് സമിതി യോഗത്തില്‍ ചര്‍ച്ച വന്നതോടെ വീണ്ടും പഴയ സ്ഥലത്ത് തന്നെ മിനിസിവില്‍സ്റ്റേഷന്റെ താഴത്തെ നിലയിലെ കോണിപ്പടിയുടെ ചുവട്ടില്‍ സ്ഥലമൊരുക്കി നല്‍കുകയായിരുന്നു അധികൃതര്‍. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ സംവിധാനം തയാറാകുന്നതോടെ പദ്ധതി നടപ്പില്‍ വരും.
ഇതിനായുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി ആര്.ടി.ഒ ജോയ്സണ്‍ പറഞ്ഞു. അതെ സമയം നിലവില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം അംഗപരിമിതരെ പ്രയാസപ്പെടുത്തിയിരുന്നു.
താലൂക്കില്‍ നിരവധിപേരാണ് ടെസ്റ്റിനായി എത്തിയിരുന്നത്. താലൂക്ക് സമിതി യോഗത്തില്‍ ചര്‍ച്ചകള്‍ പലപ്രാവശ്യം ശക്തമായതോടെ സ്ഥിരം സംവിധാനമൊരുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പട്ടാമ്പി ആര്.ടി.ഒ ഓഫീസ് അധികൃതര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരസംവിധാനം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."