HOME
DETAILS
MAL
അനധികൃത മണലെടുപ്പ് ഓരിയില്‍ നിന്നു തോണിയും മണലും പിടികൂടി
backup
August 04 2016 | 22:08 PM
ചെറുവത്തൂര്‍: കവ്വായി കായലിലെ അനധികൃത മണലെടുപ്പിനിടെ തോണി പിടികൂടി. ഓരിക്കടവില്‍ നിന്നാണു തോണിയും മണലും ചന്തേര പൊലിസ് പിടികൂടിയത്.
മണലെടുപ്പുകാര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. കവ്വായി കായലില്‍ വ്യാപകമായി മണലെടുപ്പു നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചന്തേര എസ്.ഐ ഇ അനൂപ് കുമാറും സംഘവും ഓരിക്കടവു പരിസരത്തെത്തിയത്.
പൊലിസിനെ കണ്ടതോടെ വള്ളവും വാരിയെടുത്ത മണലും ഉപേക്ഷിച്ചു മണലെടുപ്പുകാര്‍ കടന്നു കളയുകയായിരുന്നു. തോണിയുടെ ഉടമയെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."