ബ്രിജേഷ് പ്രതാപിന്റെ ജാലകങ്ങള്‍ക്കപ്പുറത്തിന് രണ്ട് അവാര്‍ഡുകള്‍
പേരാമ്പ്ര: കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്റെ ജാലകങ്ങള്‍ക്കപ്പുറം എന്ന ഹൃസ്വ സിനിമക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു.
കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈത്രം ഫിലിം സൊസൈറ്റി സംസ്ഥാന തലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡും, തൃശൂരില്‍ നടന്ന ഭരത് പി.ജെ ആന്റണി മെമ്മോറിയല്‍ നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച ചമയത്തിനുളള അവാര്‍ഡും ലഭിച്ചു. ലഹരി മൂലം ശിഥിലമാവുന്ന കുടുംബ ജീവിതത്തെ ഒരു സ്‌കൂള്‍ കുട്ടിയുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചമയം മനുക്ലിന്റ് ആണ് നിര്‍വഹിച്ചത്. 'ജീവിതം തന്നെയാണ് യഥാര്‍ത്ഥ ലഹരി' എന്ന സന്ദേശം നല്‍കുന്ന ചിത്രത്തില്‍ സുനീഷ് കുറ്റ്യാടി, അഞജു വിനീഷ്, ബേബി തമന്ന, തബ്‌സും എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. സജിത് വിസ്ത ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചു.
വലന്‍സിയ മീഡിയ കോര്‍ട്ട് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രാജീവ് വേങ്ങോളിയും പശ്ചാത്തല സംഗീതം രജി ചെമ്പ്രയും നിര്‍വഹിച്ചു. പി.ജെ ആന്റ ണി അവാര്‍ഡ് മൂന്നാം തവണയാണ് ബ്രിജേഷിന് ലഭിക്കുന്നത്.
2013ല്‍ 'വേര്‍ ഈ സ് ?' മികച്ച നടനുള്ള അവാര്‍ഡും 2015ല്‍ 'വെന്‍ ഡു യു ?' സ്‌പെഷല്‍ ജൂറി പുരസ്‌ക്കാരവും നേടിയിരുന്നു. ജൂണ്‍ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന അടൂര്‍ ഭാസി ഫൗണ്ടേഷന്‍ മേളയിലേക്ക് ജാലകങ്ങള്‍ക്കപ്പുറം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."