പാലക്കാട് നഗരസഭയിലെ കുതിര കച്ചവടം; കെ.പി.സി.സി ഇടപെടുന്നു
പാലക്കാട്: നഗരസഭയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അട്ടിമറിച്ച് ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിച്ച വി. ശരവണനെതിരേയുള്ള ആരോപണവും കോഴയിടപാടും അന്വേഷിക്കാന്‍ കെ.പി.സി.സി സംഘം പാലക്കാട്ടേക്ക്. ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കെ.പി.സി.സി സംഘം പാലക്കാട്ടേക്കെത്തുന്നത്. ഒന്നരക്കോടി രൂപയും ഭാര്യക്ക് ജോലിയും വീടും നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് കല്‍പാത്തിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായ വി. ശരവണനെ വശത്താക്കിയതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരിന്നു.
കോഴയിടപാടില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇടനിലക്കാരായി നിന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യത്തിലാണ് ഡി.സി.സി കെ.പി.സി.സിയുടെ സഹായം തേടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുഖം രക്ഷിക്കല്‍ അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."