ഇന്ന് വായനാദിനം വായനയുടെ നവലോകം തേടി ജനകീയ കൂട്ടായ്മയില്‍ ഡോക്യുമെന്ററി
വടകര: ഇന്ന് ലോക വായനാദിനം ആചരിക്കുമ്പോള്‍ വായനയുടെ അര്‍ത്ഥതലങ്ങളിലേക്കും ആഴങ്ങളിലേക്കും ഇറങ്ങി ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഓര്‍ക്കാട്ടേരി കേന്ദ്രമായുള്ള ഫെയ്‌സ് മൂവി ഹൗസ്. ജനകീയ കൂട്ടായ്മയിലാണ് ഇവര്‍ 'വായന' എന്നുപേരിട്ട ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നത്.
പുതുതലമുറ വായനയില്‍നിന്നും അകലുന്ന കാലത്ത് വായനയുടെ അനുഭവങ്ങളുമായി കേരളത്തിലെ പ്രശ്‌സ്തരായ എഴുത്തുകാര്‍ ഇതില്‍ സംവദിക്കുന്നു. വിദ്യാര്‍ഥികള്‍ കേവലം പാഠപുസ്തകങ്ങളുടെ മാത്രം വായനയില്‍ അഭിരമിക്കുകയും സിലബസിനു പുറത്തേക്ക് വായന എന്നത് ഗൗരവമായി എടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇന്നു കാണുന്നതെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പുസ്‌കവായനയില്‍ നിന്നും കുട്ടികളും ഒരു പരിധിവരെ വലിയവരും അകലുന്നുണ്ട്. എന്നാല്‍ വായനയുടെ സുഖവും അതുപകരുന്ന അറിവിന്റെ ചക്രവാളവും പുതുതലമുറക്കു പരിചയപ്പെടുത്തുകയാണ് 'വായനയിലൂടെ' ഈ കൂട്ടായ്മ ചെയ്യുന്നത്.
സച്ചിദാനന്ദന്‍, സക്കറിയ, സേതു, കെ.പി രാമനുണ്ണി, എന്‍. പ്രഭാകരന്‍, എന്‍. ശശിധരന്‍, ബാലകൃഷ്ണമാരാര്‍, ശശികുമാര്‍(മാധ്യമപ്രവര്‍ത്തകന്‍), ഭാഗ്യലക്ഷ്മി, ബി. അരുന്ധതി, പാര്‍വ്വതി എന്നിവര്‍ ഡോക്യുമെന്ററിയില്‍ വരുന്നുണ്ട്. നാസര്‍ ഇബ്രാഹിമാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ബിജു ചാലാട് ഛായാഗ്രഹണവും സിതാര സംഗീതവും ചെയ്യുന്ന ഡോക്യുമെന്ററി ഫെയ്‌സ് മൂവിഹൗസാണ് നിര്‍മിക്കുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കി ഉടന്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."