കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് ബ്ലോക്ക് നേതാവിന്റെ വീടിനു നേരെ അക്രമം. കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം ശ്രീധരന് നമ്പ്യാരുടെ പുല്ലൂര്‍ കൊടവലത്തുള്ള വീടിനു നേരെയാണ് അക്രമമുണ്ടായത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ തയാറെടുക്കുന്ന ബാങ്ക് വൈസ് പ്രസിഡന്റ് മധുരം പാടിയിലെ ശ്രീകലയെ കഴിഞ്ഞ ദിവസം ബാങ്കു പരിസരത്തു വച്ചു കൈയേറ്റം ചെയ്തതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീധരന് നമ്പ്യാരുടെ വീടിനു നേരെയുള്ള അക്രമമെന്നാണ് നിഗമനം. സംഭവം സംബന്ധിച്ചു ശ്രീകല അമ്പലത്തറ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടു പാര്‍ട്ടി ജില്ലാ നേതാക്കളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും ഇതില്‍ ഇരു വിഭാഗവും കടുത്ത നിലപാടു സ്വീകരിച്ചതോടെ ചര്‍ച്ച അലസിയിരുന്നു. ഇതിനിടെയാണു കൈയേറ്റ ശ്രമവും വീടിനു നേരെ അക്രമവും ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."