ടാറിങ് തുടങ്ങിയില്ല; നഗരത്തില്‍ ചെളിയഭിഷേകം
കാസര്‍കോട്: ടാറിങ് ജോലിക്കു വേണ്ടി മെറ്റലും സിമന്റും മിക്സ് ചെയ്ത് ഒഴിച്ചു വച്ചത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നഗരത്തില്‍ 1.10 കോടി രൂപ ചെലവഴിച്ച് എം.ജി റോഡ് മെക്കാഡം ടാറിങ് ജോലി കഴിഞ്ഞ ദിവസം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതു തുടങ്ങിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുബാറക് മസ്ജിദിനു മുന്‍വശം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്ത് റോഡിന്റെ ഏതാനും ഭാഗത്ത് മെറ്റലും സിമന്റും മിക്സ് ചെയ്ത് ഒഴിച്ചതു നഗരത്തെ ചെളിക്കുളമാക്കി. ഇന്നലെ നഗരത്തിലെത്തിയ യാത്രക്കാര്‍ക്ക് ഇതുകാരണം ദുരിതം പേറേണ്ടി വന്നു. വാഹനം പോകുമ്പോള്‍ യാത്രക്കാര്‍ക്കുനേരെ ചെളിയഭിഷേകത്തിനു ഇതു കാരണമായി.
പഴയ പ്രസ് ക്ലബ് ജങ്ഷന് മുതല്‍ താലൂക്ക് ഓഫിസിനു സമീപത്തെ ട്രാഫിക്ക് ഐലന്‍ഡ് വരെയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. 1.200 മീറ്റര്‍ നീളത്തിലാണ് ആധുനിക രീതിയില്‍ മെക്കാഡം ടാറിങ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടത്തിയിരുന്നു.
എന്നാല്‍ ജില്ലാ ആസ്ഥാനനഗരിയിലെ പ്രധാനപ്പെട്ട എം.ജി റോഡ് വര്‍ഷം തോറും നഗരസഭ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ തകര്‍ന്ന് യാത്രാദുരിതം വിതക്കുകയും ഇതുകാരണമായി വാഹന ഗതാഗതം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലുമായിരുന്നു കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."