കാസര്‍കോട് മെഡിക്കല്‍ കോളജ്: എം.പിയുടെ നിലപാടിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുന്നു
ബദിയഡുക്ക: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് അപ്രായോഗികമെന്ന പി. കരുണാകരന് എം.പി.യുടെ നിലപാടിനെതിരേ ഉക്കിനടുക്ക മെഡിക്കല്‍കോളജ് സമര സമിതി പ്രക്ഷോഭത്തിലേക്ക്. എം.പിയുടെ നിലപാട് മാറ്റും വരെ സമരം ചെയ്യുമെന്ന് ചെയര്മാന് മാഹിന്‍ കേളോട്ട് അറിയിച്ചു. ഇതുസംബന്ധിച്ച സമരപരിപാടികള്‍ക്ക് രൂപം നല്കാന് 12ന് വൈകിട്ട് നാലിന് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് പരിസരത്ത് യോഗം ചേരും.
അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയാവുകയും ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയുമാണ്. ഇതിനകം 25 കോടി ചെലവഴിക്കുകയും 85 കോടികളുടെ ജോലി നടന്നുകൊണ്ടിരിക്കുകയുമാണ്. ഹോസ്റ്റലിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. കോളജിനകത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി.
നിര്‍മാണം പാതിവഴിയിലായ മെഡിക്കല്‍ കോളജിനെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോവുമെന്ന് ചെയര്മാന് പറഞ്ഞു.
അതേസമയം, നാളെ രാത്രി ഏഴിനു എം.പിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."