കൈക്കൂലി: ആര്.ടി.ഒ ഓഫിസിലെ ഡ്രൈവറെ വിജിലന്‍സ് സംഘം പിടികൂടി
താമരശേരി: ലോറി ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയ കല്‍പ്പറ്റ ആര്.ടി.ഒ ഓഫിസിലെ ഡ്രൈവറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വിജിലന്‍സ് ഡിവൈ.എസ്.പി അശ്വകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുല്‍ത്താന്‍ബത്തേരി നെന്മേനി സ്വദേശിയായ ബാലനെ (39) പിടികൂടിയത്.
ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്നലെ ഉച്ചയോടെ അടിവാരത്ത് ഒന്നാംവളവിന് സമീപത്തുനിന്ന് പണം വാങ്ങിയ ബാലന് വിജിലന്‍സ് അധികൃതര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു.
പിന്തുടര്‍ന്ന വിജിലന്‍സ് സംഘം മൂന്നാംവളവിനടുത്ത് ബ്ലോക്കിട്ടാണ് ഇയാടെ പിടികൂടിയത്. ടിപ്പര്‍ ഡ്രൈവര്‍മാരില്‍ നിന്നും മരം കയറ്റുന്ന ലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ആര്.ടി.ഒ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം കൈപ്പറ്റിയതായും പരാതികളുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."