എം.എസ്.എഫ് ലീഡേഴ്‌സ് മീറ്റ്
താമരശേരി: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുംവിധം വിദ്യാസമ്പന്നരും സാമൂഹ്യ ബോധമുള്ളവരുമായ പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിയേണ്ടണ്ടതുണ്ടെണ്ടന്ന് വി.എം ഉമ്മര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
താമരശേരിയില്‍ നടന്ന കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ് ലീഡേഴ്‌സ് മീറ്റ് 'തംഹീദ് ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജീലാനി കൂടത്തായ് അധ്യക്ഷനായി. വിവിധ സെഷനുകളിലായി മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, റഫീഖ് സകരിയ്യ ഫൈസി എന്നിവര്‍ ക്ലാസെടുത്തു. എം.എ റസാഖ് മാസ്റ്റര്‍, വേളാട്ട് അഹമ്മദ് മാസ്റ്റര്‍, കെ.പി മുഹമ്മദന്‍സ്, പി.എസ് മുഹമ്മദലി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.വി മുഹമ്മദ്, എം.എ ഗഫൂര്‍, പി.പി ഹാഫിസ് റഹ്മാന്‍, വി.കെ റഷീദ് മാസ്റ്റര്‍, കെ.ടി റഊഫ്, നൗഫല്‍ പുല്ലാളൂര്‍, കെ.ടി ജാസിം, കെ.സി ഷിഹാബ്, നവാസ് ഇല്ലത്ത്, ബി.സി ഷാഫി, മുബാറക്ക് ആവിലോറ, അനീസ് മടവൂര്‍, ഷാനിദ് കന്നൂട്ടിപ്പാറ സംസാരിച്ചു. റാഷിദ് കാരക്കാട് സ്വാഗതം പറഞ്ഞു. ഡോക്ടറേറ്റ് നേടിയ ഇ.കെ സാജിദ്, മെഡിഫെഡ് സംസ്ഥാന ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്നിവരെ ആദരിച്ചു.
മുന്‍കാല ഭാരവാഹികളുടെ സംഗമത്തില്‍ വി.കെ സൈദ്, എം.ടി അയ്യൂബ് ഖാന്‍, ജൗഹര്‍ പി.വി, ജാബിര്‍ കെ.പി, ഷഫീഖ് റഹ്മാന്‍ ഭരണിപാറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."