മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാലും ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാം
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാലും വിദ്യാര്‍ഥികള്‍ക്ക് ഇനി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ എഴുതാം. അക്കാദമിക് കൗണ്‍സിലിന്റേതാണു തീരുമാനം.
മറ്റു തീരുമാനങ്ങള്‍: കാഴ്ച, കേള്‍വി, സംസാര വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കു പി.ജി കോഴ്‌സിനു ഗ്രേസ് മാര്‍ക്കും ഗ്രേഡും അനുവദിച്ചു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു പ്രശസ്ത സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന ഡബിള്‍, ട്രിപ്പിള്‍ മെയിന്‍ ഡിഗ്രികള്‍ക്ക് അംഗീകാരം നല്‍കുന്നതിനു ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കും.
ബി.ടെക്, ബി.ആര്‍ക് കോഴ്‌സുകള്‍ക്ക് 2009, 2010 അഡ്മിഷനിലെയും (2009 സ്‌കീം) 2004 അഡ്മിഷനിലെയും എല്ലാ സെമസ്റ്ററുകാര്‍ക്കും ഒരു റഗുലര്‍ സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ നടത്തും. ഈ വിദ്യാര്‍ഥികള്‍ക്ക് ഒരു ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് അവസരം കൂടി നല്‍കും.
2004 സ്‌കീം ബി.ടെക്,ബി.ആര്‍ക് വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സ് ക്ലിയറന്‍സ് സൗകര്യം 2000 സ്‌കീമുകാര്‍ക്കു കൂടി ബാധകമാക്കും. കലാമത്സരങ്ങളില്‍ പങ്കെടുത്തു സര്‍വകലാശാല തലത്തില്‍ വിജയികളാവുന്നവര്‍ക്കും റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ വ്യത്യാസമില്ലാതെ ഗ്രേസ് മാര്‍ക്ക് നല്‍കും.
ജനീവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ബക്കലറേറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ഐ.ബി.ഡി.പി ഡിപ്ലോമയുള്ള വിദ്യാര്‍ഥികള്‍ക്ക് യു.ജി അഡ്മിഷന്‍ നല്‍കും.
അക്കാദമിക് കൗണ്‍സില്‍ അംഗീകരിക്കുന്ന വിവിധ പ്രോഗ്രാമുകളുടെ സിലബസ്സുകള്‍ ഒരു മാസത്തിനകം തന്നെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കും.
വിക്‌ടോറിയ കോളജില്‍ മതിയായ യോഗ്യതയില്ലാതെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സിന് പ്രവേശനമെടുത്ത പി. സന്തോഷ് എന്ന വിദ്യാര്‍ഥിയുടെ പ്രവേശനം റഗുലറൈസ് ചെയ്യും.
2018- ലെ യു.ജി.സി റഗുലേഷന്‍ പൂര്‍ണരൂപത്തില്‍ നടപ്പാക്കും. ബി.വോക് പ്രോഗ്രാമുകള്‍ക്കു മറ്റുള്ള റഗുലര്‍ ബിരുദ പ്രോഗ്രാമുകള്‍ക്കു തുല്യമായി ഇക്വിവലന്‍സി നല്‍കില്ല. അവയെ ഉന്നതപഠനത്തിനു യോഗ്യതയായി അതതു ബോര്‍ഡ് ഓഫ് സ്റ്റഡീസിനു തീരുമാനിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."