കോടതി വിധിയുണ്ടാകുന്ന പള്ളികളില്‍ വ്യാപകമോഷണമെന്ന്
കോട്ടയം: തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധികളുണ്ടാകുന്ന പള്ളികളില്‍ വ്യാപകമായ മോഷണം നടക്കുന്നുണ്ടെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു. പൊലിസ് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണം.
കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും സെമിത്തേരിയും 1934 ലെ ഭരണഘടനയനുസരിച്ചു ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചിട്ടുണ്ട്. 1934 ലെ ഭരണഘടന അനുസരിക്കുന്ന വൈദികര്‍ക്കും മേല്‍പ്പട്ടക്കാര്‍ക്കും മാത്രമാണു പള്ളിയിലും ചാപ്പലുകളിലും ആരാധനയും ശവസംസ്‌കാരവും നടത്താന്‍ അവകാശമുള്ളത്.
അവകാശസംരക്ഷണമെന്ന വ്യാജേന ആള്‍ക്കൂട്ടം സംഘടിപ്പിച്ചു കോടതിവിധി മറികടക്കാമെന്നതു പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വ്യാമോഹം മാത്രമാണ്. ആരുടെയും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. എന്നാല്‍ 1934 ലെ ഭരണഘടന അനുസരിക്കാത്തവര്‍ക്കു പള്ളിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും മേല്‍ അവകാശമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."