വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയാന്‍ സ്‌കൂളുകളില്‍ ജാഗ്രതാ സമിതി
കണ്ണൂര്‍: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനു സ്‌കൂളുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്് പദ്ധതി. ലഹരിയില്‍ നിന്ന് വിമുക്തി, കൈകോര്‍ക്കുക ജീവിതത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകള്‍, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, സാന്ത്വന പരിചരണ രംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനയായ ഐ.ആര്‍.പി.സി എന്നിവയെ ഉള്‍പ്പെടുത്തിയാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം. ഇതിനായി ജില്ലയിലെ 171 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30ന് മുമ്പായി സമിതികള്‍ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ചെയര്‍മാനായ കമ്മറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ,് പൊലിസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, ഐ.ആര്‍.പി.സി കണ്‍വീനര്‍, വാര്‍ഡ് അംഗം, പി.എച്ച്.സി ഡോക്ടര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അംഗങ്ങളാകും.
ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനത്തിനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ മൊഡ്യൂള്‍ തയാറാക്കി. മൊഡ്യൂള്‍ അനുസരിച്ചു വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്്്ഘാടനം 12ന് സിറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ ഉറവിടങ്ങള്‍ കണ്ടെത്തി തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കും. പുതുതലമുറ ലഹരിമരുന്നുകള്‍ കണ്ടെത്തുന്നതിനു അധ്യാപകര്‍ക്ക് ജില്ലാ തലത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.
ജില്ലാപഞ്ചായത്ത്് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി ജയബാലന്‍ അധ്യക്ഷനായി. ഡോ. ഗൗരവ് പി. ശങ്കര്‍ മൊഡ്യൂള്‍ അവതരിപ്പിച്ചു. കെ.വി ഗോവിന്ദന്‍ പദ്ധതിവിശദീകരിച്ചു. വി.കെ സുരേഷ്ബാബു്, ടി.ടി റംല, പി.കെ സുരേഷ്, പി.ഒ മുരളീധരന്‍, കെ.വി മുഹമ്മദ് അഷറഫ്, സുനില്‍ദത്ത്, വി. ചന്ദ്രന്‍, പി. ജാനകി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."