വിഷ്ണുവിന് വേണം കരുണയുടെ കൈത്താങ്ങ്
പയ്യന്നൂര്‍: ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ചികിത്സാസഹായം തേടുന്നു. ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ രവി-സുവര്‍ണ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനുമായ വിഷ്ണുവിനാണ് കരുണയുടെ കൈത്താങ്ങ് വേണ്ടത്.
രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് വിഷ്ണു.
കൂലിപ്പണിക്കാരായ രവിക്കും സുവര്‍ണയ്ക്കും സ്വന്തമായി ഒന്നുമില്ല. പഠിപ്പില്‍ മിടുക്കരായ മകള്‍ പ്രവീണയും മകന്‍ വിഷ്ണുവും പഠിച്ചു നല്ലൊരു ജോലിയൊക്കെ കിട്ടിയാല്‍ തങ്ങളുടെ ദുരിതങ്ങള്‍ക്കറുതിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈകുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ച പ്രവീണയും പഠനത്തില്‍ ചേച്ചിയെ വെല്ലുന്ന പ്രാവീണ്യം പുലര്‍ത്തുന്ന വിഷ്ണുവും അവരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി.
ഇതിനിടയിലാണ് ചികിത്സയ്ക്കിടെ മകന് രക്താര്‍ബുദമാണെന്ന വിവരം വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറിഞ്ഞത്. പണിക്കിടെ കിണറില്‍ വീണ് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് പണി എടുക്കാനാവാത്ത അവസ്ഥയിലാണ് പിതാവ് രവി. തുണിക്കടയിലെ സെയില്‍സ് ഗേളായ സുവര്‍ണക്കും വിഷ്ണുവിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ്. 25 ലക്ഷം രൂപയോളം വേണ്ടിവരും ചികിത്സാചെലവ്. പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ടി.വി രാജേഷ് എം.എല്‍.എ, പി. പ്രഭാവതി, കെ.എസ് ജയമോഹന്‍ രക്ഷാധികാരികളായി വിഷ്ണു ചികിത്സ സഹായ കമ്മിറ്റി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച് ഫണ്ട്‌സമാഹരണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ബേങ്ക്, പിലാത്തറ,അക്കൗണ്ട് നമ്പര്‍: 0612053000008339, ഐ.എഫ്.എസ്.സി: എസ്.ഐ.ബി.എല്‍ 0000612, 'വിഷ്ണു ചികിത്സാ സഹായ നിധി' എന്ന അക്കൗണ്ട് നമ്പറിലോ, പ്രസിഡന്റ് , വിഷ്ണു ചികിത്സാ സഹായ കമ്മിറ്റി, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പിലാത്തറ, (പി.ഒ) വിളയാങ്കോട് എന്ന വിലാസത്തിലോ ചികിത്സാ സഹായം സ്വീകരിക്കും. ഫോണ്‍: 9605398889, 9605198889.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."