റോഡ് വികസനം: അനധികൃത നിര്‍മിതികള്‍ പൊളിച്ചു മാറ്റിതുടങ്ങി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ടൗണിലെ അനധികൃത നിര്‍മിതികളും കെട്ടിടങ്ങളും റവന്യു വകുപ്പ് പൊളിച്ചു നീക്കിതുടങ്ങി.
കൈയേറ്റക്കാര്‍ക്ക് നല്‍കിയ സമയ പരിധി അവസാനിച്ചതും ചില വ്യാപാരികള്‍ കോടതിയെ സമീപച്ചതും പൊളിച്ചു മാറ്റാന്‍ തയാറായ കെട്ടിടഉടമകളെയും വ്യാപാരികളെയും വ്യാപാരി സംഘടനകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും റോഡ് വികസനത്തിന് തടസമായി നില്‍ക്കുകയാണ്.
കഴിഞ്ഞ താലൂക്ക് സഭയില്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഇരിട്ടി നഗരസഭാ അധികൃതരും ഇരിട്ടി തഹസില്‍ദാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുകിവീഴ്ചയും സമവായവും വേണ്ടെന്നു പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്റെ നേതൃത്വത്തില്‍ പൊലിസ് സംരക്ഷണത്തോടെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
ഇരിട്ടിയില്‍ പുതിയപാലത്തിന്റെ നിര്‍മാണപ്രവൃത്തി ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാലംവരുന്നതോടെ ടൗണിലെ റോഡിന്റെ അലൈന്മെന്റിലും കാര്യമായ മാറ്റങ്ങള്‍ വരും. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാതെ ടൗണ്‍ വികസിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഇരിട്ടി നഗരത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."