HOME
DETAILS
MAL
കള്ളനോട്ട്: യുവാവ് പിടിയില്‍
backup
June 18 2017 | 22:06 PM
കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം കോവൂരിലെ കടയില്‍ 40,000 രൂപയുടെ കള്ളനോട്ടുമായെത്തിയ യുവാവ് പിടിയില്‍. മലയമ്മ ചൂരക്കാട്ട് താമസിക്കുന്ന കുന്ദമംഗലം പന്തീര്‍പാടം പാലക്കല്‍ മിന്സര് ബാബുവാണ് (38) പിടിയിലായത്.
2000 രൂപയുടെ നാലു നോട്ടും 500 രൂപയുടെ 68 നോട്ടുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. കടക്കാരന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയായിരുന്നു. കുന്ദമംഗലം പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."